പ്രമാണത്തിന്റെ സംവാദം:SCAN0014.JPG
ആശാഭവന് ബധിരവിദ്യാലയം പടവരാട്, പി.ഒ.ഒല്ലൂര്
തൃശ്ശൂര് ഫ്രാന്സിസ്കന് ക്ളാരിസ്റ്റ് കോണ്ഗ്രിഗേഷന് അസീസി പ്രോവിന്സിന്റെ സാമൂഹ്യസേവനത്തിന്റെ മുഖ്യധാരയിലെത്താന് കഴിയാത്ത ബധിരരും മൂകരുമായ വിദ്യാര്ത്ഥികളുടെ സമുദ്ധാരണത്തിനായി അന്താരാഷ്ട്ര വികലാംഗ വര്ഷമായ 1980 ല് തൃശ്ശൂര് ജില്ലയില് ഒല്ലൂരിനടുത്ത് പടവരാട് എന്ന സ്ഥലത്ത് സ്ഥാപിതമായ ജില്ലയിലെ ആദ്യത്തെ ബധിരവിദ്യാലയമാണ് ആശാഭവന് ബധിരവിദ്യാലയം .ഇപ്പോള് ഇവിടെ 100ല് പരം വിദ്യാര്ത്ഥികള് ഹോസ്റ്റലില് താമസിച്ചു പഠിക്കുന്നുണ്ട്.1996 ല് സര്ക്കാര് അംഗീകാരത്തോടെ ഹൈസ്ക്കൂള് ആയി ഉയര്ത്തപ്പെട്ടത്.
അടിസ്ഥാന സൗകര്യങ്ങള്- ബധിരരായ വിദ്യാര്ത്ഥികള്ക്ക് ശ്രവണസംസാര പരിശീലനം നല്കുന്നതിനാവശ്യമായ ഉപകരണങ്ങള്,ശ്രവണസഹായികള് ഓഡിയോളജി റൂം,സ്മാര്ട്ട് ക്ളാസ്സ് റൂം,കംമ്പ്യൂട്ടര് ലാബ് ,ലൈബ്രറി
എന്നിങ്ങനെയുള്ള സൗകര്യങ്ങളും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്.
പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളില് കുട്ടികള്ക്ക് പരിശീലനവും,പ്രാവീണ്യവും കൈ വരിക്കുന്നതിനായി വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില് അധ്യാപകരും വിദ്യാര്ത്ഥികളും ഒന്നു ചേര്ന്നു പ്രവര്ത്തിക്കുന്നു. കലാകായികമത്സരങ്ങള്-
വിദ്യാത്ഥികള്ക്കായി ഗവണ്മെന്റും സംഘടനകളും മററും നടത്തുന്ന കലാകായികമത്സരങ്ങളില് പങ്കെടുത്ത് മികച്ച പ്രകടനങ്ങളിലൂടെ ധാരാളം സമ്മാനങ്ങള് കൈവരിക്കാന് ഇവര്ക്ക് കഴിയുന്നുണ്ട്.
മികവ്- 1992 ല് കേരള ഗവണ്മെന്റ് സോഷ്യല് വെല്ഫെയര് ബോര്ഡിന്റെ മികച്ച പ്രവര്ത്തന അവാര്ഡ് ബ.മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയില് നിന്ന് ഞങ്ങളുടെ പ്രധാന അധ്യാപിക സി.ഉഷ ഏറ്റു വാങ്ങി. സംസ്ഥാന തലത്തില് ബധിരവിദ്യാര്ത്ഥികള്ക്കായി നടത്തി വരുന്ന പ്രവര്ത്തി പരിചയ മേളയില് 12 വര്ഷമായി തുടര്ച്ചയായി ഒന്നാം സ്ഥാനം നേടാന് ഞങ്ങളുടെ വിദ്യാര്ത്ഥികള്ക്ക് കഴിഞ്ഞു. ജില്ലാ ബധിര സംഘടനയുടെ നേതൃത്വത്തില് നടത്തി വരുന്ന കായിക മത്സരങ്ങളില് 2009-10 അധ്യയനവര്ഷത്തില് ഓവറോള് ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കി. ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില് വികലാംഗദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന കലാകായികമത്സരങ്ങളില് തുടര്ച്ചയായി ചാമ്പ്യന്ഷിപ്പ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്. സംസ്ഥാനതലത്തില് നടക്കുന്ന സ്പെഷല് സ്ക്കൂള് യുവജനോത്സവത്തില് 2007-08 ല് മികച്ച അഭിനയത്തിനുള്ള വ്യക്തിഗത ചാമ്പ്യന്ഷിപ്പ് രഹന വി.ആര് കരസ്ഥമാക്കി.കൂടാതെ ഈ ചിത്രീകരണത്തിന് സംസ്ഥാനതലത്തില് ഒന്നാം സ്ഥാനം ലഭിച്ചു. ഗൈഡന്സ് &കൗണ്സലിംഗ്- കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിനും സന്മാര്ഗ്ഗ ശിഷണത്തിനും ഉതകുന്ന ക്ളാസ്സുകള് അവസരോചിതമായി നല്കിന്നു.ബധിരും മൂകരുമായ വിദ്യാര്ത്ഥികള്ക്കും അവരുടെ മാതാപിതാക്കള്ക്കും അവരുടെ മാനസികവും ആത്മീയവുമായ ആവശ്യങ്ങളെ തൃപ്തിപെടുത്താനാവശ്യമായ മാര്ഗ്ഗനിര്ദ്ദശങ്ങളും സഹായങ്ങളും നല്കി വരുന്നു.പൂര്വ്വവിദ്യാര്ത്ഥികള്ക്ക് വിവാഹാവസരങ്ങളിലും കുടുംബത്തിലും, സമൂഹത്തിലും, ജീവിതപ്രശ്നങ്ങള് നേരിടുമ്പോഴും അവര്ക്കാവശ്യമായ ഉപദേശങ്ങള് നല്കി വരുന്നു.
Start a discussion about പ്രമാണം:SCAN0014.JPG
Talk pages are where people discuss how to make content on Schoolwiki the best that it can be. You can use this page to start a discussion with others about how to improve പ്രമാണം:SCAN0014.JPG.