"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിൻ്റെ നാളുകൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=അതിജീവനത്തിൻ്റെ നാളുകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
സ്വപ്നം പോലും കാണാൻ സാധിക്കാത്ത ഒരു സാഹചര്യമാണ് ഓരോ നിമിഷവും മനുഷ്യായുസ്സ് കുറയുക എന്നത്. പക്ഷെ ,ഇപ്പോൾ നമ്മൾ ആ സാഹചര്യത്തിലാണ് കടന്നു പോകുന്നത്.കോവിഡ് 19 എന്ന രോഗത്തെ അടിച്ച് വീഴ്ത്തണമെങ്കിൽ നമുക്ക് സാമൂഹികാകലം എന്ന ചൂരൽ ഉപയോഗിക്കേണ്ട സാഹചര്യമാണിപ്പോൾ.
<BR>
കുഞ്ഞുകുട്ടികൾ തൊട്ട് മുതിർന്നവർ വരെ ഒരുമിച്ച് എഴുതി കൊണ്ടിരിക്കുന്ന പരീക്ഷയാണ് ലോക്ക് ഡൗൺ. ഒന്ന് പുറത്തിറങ്ങുവാൻ പോലും സാധിക്കാത്ത അവസ്ഥ. ലോക രാഷ്ട്രങ്ങളെ എല്ലാം ഇതുപോലെ ഒരു സാഹചര്യം സൃഷ്ടിക്കാർ ഈ വൈറസായ കോവിഡ് 19 ന് മാത്രമെ സാധിച്ചിട്ടുള്ളൂ. എല്ലാ രാജ്യങ്ങളിലെയും ഉന്നത പരീക്ഷകൾ മാറ്റിവച്ചു .സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും കടകളും അടച്ചു.അങ്ങനെ ആരും പ്രതീക്ഷിക്കാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ജനഹൃദയങ്ങളെ കീഴടക്കിയ പൂരമായ തൃശ്ശൂർ പൂരം വരെ കോവിഡ് 19 കാരണം വേണ്ടെന്ന് വെച്ചു.
ചൈനയിലെ വുഹാനിൽ നിന്നും ഉടലെടുത്ത ഈ കുഞ്ഞു സാധനം ഇത്രയും  ആളുകളുടെ ജീവൻ എടുക്കുമെന്ന് ആരെങ്കിലും കണക്കു കൂട്ടിയിരുന്നോ? ഓരോ ന്യൂസ് ചാനലും വെയ്ക്കുമ്പോൾ മരിച്ചവരുടെ ഗ്രാഫ് ഉയരുന്നത് കാണുമ്പോൾ മനുഷ്യ ജീവനല്ലെ പൊലിയുന്നത് എന്നുള്ള അത്ഭുതം എപ്പോഴും ഉണ്ടാകാറുണ്ട്. സ്വന്തം ബന്ധുമിത്രാദികളെ പോലും കാണാൻ സാധിക്കാതെ രാപകലുകൾ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ,സർക്കാരിൻ്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ എന്നിവ കൊണ്ട് കോവിഡ് 19 നെ പിടിച്ചു കെട്ടാൻ സാധിച്ചിട്ടുണ്ട്. പക്ഷെ, ജാഗ്രത തുടർന്നു കൊണ്ടേയിരിക്കുന്നു.
<BR>
പണ്ട് വസൂരി, പ്ലേഗ് എന്നീ രോഗങ്ങൾ പടർന്നതിനെപ്പറ്റിയുള്ള കഥകൾ കേട്ടിട്ടുണ്ട്. വായിച്ചിട്ടുമുണ്ട്. പക്ഷെ, ആ അവസ്ഥ ഇപ്പോൾ കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നു. ഓരോ 24മണിക്കൂറിനുള്ളിൽ 200 ലേറെ പേർ മരിച്ചു വീഴുന്നു. മലയാളികൾ നമ്മുടെ സംസ്ക്കാരത്തിൻ്റെ ഭാഗമായിരിക്കുന്നു.കൈ കഴുകുക എന്നുള്ളത്.കോവിഡ് 19 അലെങ്കിൽ നമ്മൾ ഓമനപേർ വിളിക്കുന്ന കൊറോണ തുരത്താൻ കൈ കഴുകുക ,' സാമൂഹീകാകലം പാലിക്കുക എന്നുള്ള മാർഗങ്ങളല്ലാതെ വേറെയൊന്നും നമ്മുടെ മുമ്പിൽ ഇല്ല .കോവിഡ് 19 ന് എതിരെയുള്ള വാക്സിൻ കണ്ടു പിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് മെഡിക്കൽ രംഗത്തുളളവർ. ഈ മഹാമാരിയിൽ നിന്ന് 1000 ത്തിലേറെ പേർ രക്ഷപ്പെട്ടു.ആരോഗ്യ പ്രവർത്തകരെ നല്ലതിനു വേണ്ടി പോത്സാഹിപ്പിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് അതു പോലെ ത്തന്നെ അവർ തരുന്ന നിർദ്ദേശങ്ങൾ മാത്രം പാലിക്കുകയെന്നതും. വ്യക്തി ശുചിത്വം മാത്രമല്ലാതെ വിവര ശുചിത്വവും നമ്മൾ പാലിക്കുവാൻ ശ്രദ്ധിക്കണം. മഹാമാരി പോലെ പെയ്തിറങ്ങുന്ന കോവിഡ് 19 നെ തുരത്താൻ ഈ ശുചിത്വങ്ങൾ നമ്മെ സഹായിക്കും
ഇപ്പോൾ അകന്നിരുന്നാൽ കുറച്ച് കഴിയുമ്പോൾ അടുക്കാം.പക്ഷെ, ഇപ്പോൾ അടുത്തിരുന്നാൽ കുറച്ച് കഴിഞ്ഞാൽ അകന്നിരിക്കാം എന്നുള്ള യാഥാർത്ഥ്യം ഓർമ്മപ്പെടുത്തുന്നു.
വീട്ടിലിരിക്കൂ...... കെകഴുകൂ... സുരക്ഷിതരാകൂ..
{{BoxBottom1
| പേര്= അഷ്ന ജോയ്
| ക്ലാസ്സ്= 10 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24025
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/875800" എന്ന താളിൽനിന്ന് ശേഖരിച്ചത്