സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം (മൂലരൂപം കാണുക)
15:09, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ചരിത്രം - കൂട്ടിച്ചേർക്കൽ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചരിത്രം - കൂട്ടിച്ചേർക്കൽ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 67: | വരി 67: | ||
1980 ൽ ഗവ: മാപ്പിള അപ്പർ പ്രൈമറി സ്കൂൾ 8-ാം തരം കൂടി പ്രവർത്തി ക്കുന്ന വിദ്യാലയമായി. 1982 ൽ വാണിയമ്പലം ഗവ: ഹൈസ്കൂൾ നിലവിൽ - വന്നു. ഹൈസ്കൂൾ നിലവിൽ വരുമ്പോൾ നാട്ടുകാരുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും മാത്രമായിരുന്നു ആ സ്ഥാപനത്തിന്റെ കൈമുതൽ. | 1980 ൽ ഗവ: മാപ്പിള അപ്പർ പ്രൈമറി സ്കൂൾ 8-ാം തരം കൂടി പ്രവർത്തി ക്കുന്ന വിദ്യാലയമായി. 1982 ൽ വാണിയമ്പലം ഗവ: ഹൈസ്കൂൾ നിലവിൽ - വന്നു. ഹൈസ്കൂൾ നിലവിൽ വരുമ്പോൾ നാട്ടുകാരുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും മാത്രമായിരുന്നു ആ സ്ഥാപനത്തിന്റെ കൈമുതൽ. | ||
കെട്ടിടങ്ങളുടെ അഭാവം, ഫർണിച്ചറുകളുടെ അപര്യാപ്തത, | കെട്ടിടങ്ങളുടെ അഭാവം, ഫർണിച്ചറുകളുടെ അപര്യാപ്തത, സ്ഥലപരിമിതി അവയ്ക്കിടയിൽ വഴി മുട്ടിയ ദിവസങ്ങളായിരുന്നു ആ നാളുകൾ. | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്കൂൾ മൊടപ്പിലാശ്ശേരി എന്ന പേരിൽ 1929ൽ സ്ഥാപിതമായി.1959ൽ മൊടപ്പിലിശ്ശേരി ഗവ | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്കൂൾ മൊടപ്പിലാശ്ശേരി എന്ന പേരിൽ 1929ൽ സ്ഥാപിതമായി.1959ൽ മൊടപ്പിലിശ്ശേരി ഗവ യുപി സ്കൂൾ നിലവിൽ വന്നു 1980 ൽ ഗമ മാപ്പിള യു.പി.സ്കൂൾ തരം കൂടി പ്രവർത്തിക്കുന്ന വാണിയമ്പലം ഹൈസ്കൂൾ നിലവിൽ വന്നു. തുടർന്ന് നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 1991 സെപ്റ്റംബർ 3ന് വാണിയമ്പലം ജി.എൽ പി സ്കൂൾ ഹൈസ്കൂളിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായി നിലവിൽ വന്നു. | ||
ഒന്നു മുതൽ പത്ത് വരെയുള്ള വിദ്യാലയ ത്തിന്റെ നടത്തിപ്പ് ദു:സ്സഹമായ ഒരവസ്ഥയായിരുന്നു. നീണ്ട നാളത്തെ ശ്രമങ്ങൾക്കൊടുവിൽ 1991 സെപ്തംബർ 3ന് വാണിയമ്പലം ജി. എൽ. പി. എസ് ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി നിലവിൽ വന്നു. 2001 മാർച്ച് 7 ന് സി.കെ.എ. ഗവ: എൽ.പി. സ്കൂൾ വാണിയ മ്പലം എന്ന് പുനർ നാമകരണം ചെയ്തു.2006 ജൂൺ, ജൂലായ് മാസങ്ങൾ വരെ ഷിഫ്റ്റ് ആയി പ്രവർത്തിച്ചിരുന്ന വിദ്യാലയം SSA ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികളുടെ നിർമ്മാണം പൂർത്തീകരിച്ചതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തിക്കുന്ന വിദ്യാലയമായിമാറി. ഈ മാറ്റങ്ങൾക്കിടയിൽ നാം ഓർമ്മിക്കേണ്ട വ്യക്തികൾ ധാരാളമാണ്. | |||
മൊടപ്പിലാശ്ശേരി എലിമെന്ററി സ്കൂൾ ആരംഭിച്ച കാലം മുതൽ ഈ വിദ്യാലയം ദീർഘകാലം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.പറക്കോട്ടിൽ കുഞ്ഞാലിക്കുട്ടി സാഹിബ് സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സ്ഥലവും കെട്ടിടവും വാടകക്ക് നൽകി. ആദ്യകാലങ്ങളിൽ മദ്രസയും, വിദ്യാലയവും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് മദ്രസക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുകയായിരുന്നു. | |||
പറക്കോട്ടിൽ കുഞ്ഞാലിക്കുട്ടി സാഹിബിൽ നിന്നും കെട്ടിടവും സ്ഥലവും വി.എം. ഗോവിന്ദൻ ഭട്ടതിരിപ്പാട് വാങ്ങി, വി.എം. ഗോവിന്ദൻ ഭട്ടതിരിപ്പാടിന്റെ മക്കളുടെ പക്കൽ നിന്നും സി.കെ മുബാറക് വാങ്ങി. സി. കെ മുബാറക് സ് കൂൾ സ്ഥിതി ചെയ്തിരുന്ന ഇടുങ്ങിയ സ്ഥലം വിൽക്കാൻ തീരുമാനിക്കു കയും 35 സെന്റ് സ്ഥലം വാങ്ങി അവിടെ 10 ക്ലാസ്സ് മുറികളടങ്ങുന്ന കെട്ടിടം നിർമ്മിച്ച് സ്ഥലവും കെട്ടിടവും സർക്കാരിന് സംഭാവന നൽകുകയും ചെയ്തു. അങ്ങനെ വിദ്യാലയം സി. കെ. അലവി സാഹിബിന്റെ പേരിൽ നാമകരണം ചെയ്ത് സി.കെ.എ. ഗവ: എൽ.പി. സ്കൂൾ വാണിയമ്പലം ആയി രൂപാന്തരപ്പെട്ടു. | |||
മൊടപ്പിലാശ്ശേരി ഗവ: എൽ.പി. സ്കൂൾ, മൊടപ്പിലാശ്ശേരി ഗവ:മാപ്പിള യു. പി. സ്കൂളായി അപ്പ്ഗ്രേഡ് ചെയ്തപ്പോൾ 1 ഏക്കർ സ്ഥലവും നാല് ക്ലാസ്സ് മുറികളുള്ള കെട്ടിടവും സംഭാവനനൽകിയ വി.എം. ഗോവിന്ദൻ ഭട്ടതിരിപ്പാടിനെ അനുസ്മരിക്കാതെ പോവുന്നത് അനു ചിതമായിരിക്കും. വണ്ടൂർ ഗ്രാമപഞ്ചായത്തിൽ നീണ്ട പതിനാറ് വർഷ ക്കാലം പ്രസിഡണ്ടായിരുന്ന ശ്രീ. ടി.പി. റഷീദ് അഹമ്മദ്, ശ്രീ. പെരുമുണ്ട് മുഹമ്മദ് എന്ന കുഞ്ഞാൻ സാഹിബ്, ശ്രീ. എ.പി. അബ്ദുൽ കരീം മാസ്റ്റർ, ശ്രീ. പാപ്പറ്റ മൊയ്തീൻ ഹാജി, ശ്രീ. എ.പി, മുഹമ്മദ് ഹാജി, ശ്രീ. മുക്കണ്ണൻ മാനുകാക്ക തുടങ്ങിയവർ ഈ വിദ്യാഭ്യാസസ്ഥാപന ത്തിന്റെ ഉന്നതിക്കായി അക്ഷീണം പരിശ്രമിച്ചവരിൽ പെടുന്നു. | |||
സർക്കാർ നിർദ്ദേശപ്രകാരം പി.ടി.എ. കമ്മറ്റികൾ നിലവിൽവന്ന കാലഘട്ടം മുതൽ 1985 വരെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ, യു.സി. കൃഷ്ണൻ നമ്പൂതിരി, വെള്ളാമ്പുറം അബുകാക്ക, അത്തിക്കായി കുഞ്ഞു ട്ടികാക്ക, ശ്രീ.എ.പി. മുഹമ്മദ്, ശ്രീ. എ. കുഞ്ഞാവ, ശ്രീ. കെ. കോയ, ശ്രീ. കെ. കുഞ്ഞാപ്പുട്ടി, ശ്രീ. പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ശ്രീ. എടപ്പറ്റ മജീദ് തുടങ്ങിയവർ നമ്മുടെ വിദ്യാലയത്തിന് ചെയ്ത് സേവനങ്ങൾ നിരവധിയാണ്. | |||
1991 - ൽ ജി.എൽ.പി.എസ്. വാണിയമ്പലം നിലവിൽ വന്നതിനു ശേഷം ജനാബ് ശ്രീ. അത്തിക്കായി കുഞ്ഞുട്ടി, ശ്രീ. കെ.ടി. കുഞ്ഞിമാൻ ഹാജി, ശ്രീ. എ.പി. അബ്ദുൽ കരീം മാസ്റ്റർ, എം. കുഞ്ഞി മുഹമ്മദ് ( കുഞ്ഞിപ്പു) ശ്രീ. ശ്രീനാഥ് പുതുമന, ശ്രീ. ഇ. സുരേന്ദ്രൻ എന്നിവർ പി.ടി.എ. പ്രസിഡണ്ടുമാരായി സേവനം അനുഷ്ഠിച്ചു. ഇവരുടെ മേൽനോട്ടത്തിൽ നടന്ന പ്രവർത്തനങ്ങൾ ( പത്യേകം എടുത്തു പറയേണ്ടതാണ്. | |||
1991 മുതൽ 2003 വരെ മൂന്ന് ഹെഡ്മാസ്റ്റർമാർ ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീമതി സി. അമ്മച്ചിടീച്ചർ, ശ്രീ. പി. എ സ്. ഭാസ്ക രൻ മാസ്റ്റർ ശ്രീ. പി. സീമാമു മാസ്റ്റർ | |||
ഡി.പി.ഇ.പി, ഫണ്ടിൽ നിന്നു 2 ക്ലാസ്സ് മുറികൾ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 2 ക്ലാസ്സ് മുറിക്കുള്ള കെട്ടിടം, SSA ഫണ്ടിൽ നിന്നും രണ്ട് ക്ലാസ്സ്മുറികൾ ഇവ ലഭിച്ചതോടെ ഷിഫ്റ്റ് രീതി അവസാനിച്ചു. | |||
2003 ൽ സർക്കാറിന്റെ "മോഡണൈസേഷൻ ഓഫ് ഗവൺമെന്റ് പ്രാഗ്രാം' (എം.ജി.പി.) പദ്ധതിയിൽ വാണിയമ്പലം സി.കെ.എ. ഗവ:എൽ.പി. സ്കൂളിനേയും ഉൾപ്പെടുത്തി. സ്കൂളിന്റെ ഭൗതികവും, വിദ്യാഭ്യാസ പരവുമായ പുരോഗമന പ്രവർത്തനങ്ങളുടെ സമഗ്രമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി.40 സെന്റ് സ്ഥലത്ത് നിന്നുകൊണ്ടുള്ള പ്ലാനിംഗ് 12 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി. 8ലക്ഷം രൂപയുടെ വിവിധ പദ്ധതി അംഗീകരിച്ചു. 2004-2005 വർഷം കൊണ്ട് പദ്ധതികൾ പൂർത്തീകരിച്ചു. സ്കൂളിന്റെ മുകളിൽ അടച്ചു പൊക്കിക്കൊണ്ടുള്ള ഗ്രിൽ, ഗ്രൗണ്ട് ഫ്ളോറിലുള്ള ഭക്ഷണഹാൾ കം ഓഡിറ്റോറിയം ഇവയെല്ലാം എം. ജി.പി.യുടെ ഭാഗമായി വന്നതാണ്. ടൈൽ പതിക്കൽ, ചാരുബെഞ്ചുകളുടെ നിർമ്മാണം ഇവയെക്കെല്ലാം ഫണ്ടുകൾ പഞ്ചായ ത്തിൽ നിന്നും കാലാകാലം ലഭിക്കുകയുണ്ടായി. എസ്.എസ്.എ യിൽ നിന്ന് 3 ലക്ഷം ലഭിച്ചു. | |||
രണ്ട് ക്ലാസ് മുറികൾ പൂർത്തീകരിക്കുവാൻ കഴിഞ്ഞു. അതോടെ വിദ്യാലയത്തിന്റെ ഷിഫ്റ്റ് സമ്പ്രദായം 2006 ൽ അവസാനിപ്പിച്ചു. തുടർന്ന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ അദ്ധ്യാപകർക്ക് അവസരം ലഭിച്ചു. 2006 മുതൽ തുടർച്ചയായി ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ വിദ്യാലയത്തിന് കഴിഞ്ഞു. കലാമേളയിലും കായികമേളയിലും സാന്നിദ്ധ്യമറിയിക്കുവാനും അറബി കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. പി.ടി.എ പ്രസിഡണ്ടുമാരായകെ.മുഹമ്മദ് കോയ മാസ്റ്റർ, കെ.ശങ്കരൻ, സക്കീർ, പി.ടി.എ. അംഗങ്ങൾ, എസ്.എസ്. ജി അംഗങ്ങൾ, പൊതുപ്രവർത്തകർ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുടെയെല്ലാം പിന്തുണയോടെ ഒട്ടേറെ നൂതന പ്രോഗ്രാമുകൾ വിദ്യാലയത്തിൽ നടപ്പിലാക്കി. | |||
2009-10 വർഷത്തിൽ മികവുകൾ തെളിയിച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ വാണിയമ്പലം സി.കെ.എ ഗവ:എൽ.പി.എസ് ഇടംനേടി. മലപ്പുറം ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാലയങ്ങളിൽ നമ്മുടെ വിദ്യാലയവും ഉൾപ്പെട്ടു. മികവുറ്റ പ്രവർത്തനങ്ങളുടെ ചിത്രീകരണം വിദ്യാലയത്തിൽ വെച്ച് വിക്ടേഴ്സ് ചാനലിന്റെ നേതൃത്വത്തിൽ നടന്നു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ പ്രസിഡണ്ട് എന്നിവരടക്കം 15 പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. | |||
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കുട്ടികൾക്ക് സൗകര്യങ്ങളൊരുക്കുവാൻ മുകൾനിലയിൽ സീലിംഗ്, എല്ലാ ക്ലാസുകളിലും 2 വീതം ഫാനുകൾ, കമ്പ്യൂട്ടറുകൾ, കമ്പ്യൂട്ടർ റൂം, വൃത്തിയുള്ള ടോയ്ലെറ്റുകൾ, നല്ല അടുക്കള, ശുചിത്വമുള്ള സ്റ്റോർ, മാലിന്യ സംസ്കരണ സംവിധാനം, എല്ലാ പ്രവർത്തനങ്ങളിലുമിള്ള ജനകീയ പിന്തുണ, സാമ്പത്തിക സഹായം, ഒരേ മനസ്സോടെ, ഒന്നായി വിദ്യാലയ പുരോഗതിക്കായുള്ള സാമൂഹ്യ സമർ പ്പണം, ഇതെല്ലാമാണ് വാണിയമ്പലം സി.കെ.എ. ഗവ: എൽ.പി. സ്കൂളിന്റെ പുരോഗതിയുടെ വഴിത്താരകളിലെ നാഴികകല്ലുകൾ. | |||
പരിമിതമായ സ്ഥലപരിധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി ചെയ്യുവാനുള്ള കൂട്ടായ്മ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപറ്റം അദ്ധ്യാപകരുടെ ആത്മാർത്ഥമായ സമർപ്പണം അതാണ് വാണിയമ്പലം സി.കെ.എ. ഗവ:എൽ.പി. സ്കൂളിന്റെ വരദാനം. | |||
== ചരിത്രം == | == ചരിത്രം == |