കൊറോണ

കളിച്ചും ചിരിച്ചും നടന്ന കാലം
പെട്ടെന്നാ ദിനം വന്നെത്തി
കുട്ടികളെല്ലാം മുറ്റത്തൊത്തു കൂടി
ആകാംക്ഷയോടെ നിശബ്ദരായി
പെട്ടെന്നതാ അറിയിപ്പ് വന്നെത്തി
സ്കൂളിൽ വരണ്ട പരീക്ഷയില്ല
കുട്ടികളെല്ലാം പകച്ചു നോക്കി
കാരണം കൊറോണയെന്ന രോഗം
ചിലരുടെ മുഖത്താഹ്ലാദമാണെങ്കിൽ
മറ്റു ചിലരെദു:ഖത്തിലാഴ്ത്തി
ഇനികളിയില്ല ചിരിയില്ല
ഇണക്കവും പിണക്കവും തല്ലുമില്ല
വാർഷികാഘോഷവുമില്ല
എല്ലാം അവസാനിച്ചീദിനത്തിൽ
സങ്കടത്താലെ പിരിഞ്ഞൊരാദിനം
 ഓർമ യിൽ നിന്ന് മായുകില്ല.

ഷിഫ റോബിൻ
5 A പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത