ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/രാമുവും രവിയും

രാമുവും രവിയും

രാമുവും രവിയും കൂട്ടുകാരായിരുന്നു. അവർ ദിവസവും രാവിലെ കളിക്കാൻ പോകുമായിരുന്നു. എന്നാൽ കളി കഴിഞ്ഞു വന്നാൽ കൈകഴുകുന്നതിലൊന്നും രാമുവിന് ഒരു ശ്രദ്ധയും ഇല്ലായിരുന്നു. അതുപോലെ അവനു കുളിക്കുവാനും നഖം വെട്ടുവാനും നല്ല മടിയായിരുന്നു. എന്നാൽ രവി കൈകഴുകുന്നതിലും കുളിക്കുന്നതിനും യഥാസമയം നഖം വെട്ടുന്നതിനും നല്ല ശ്രദ്ധ ഉള്ളവനായിരുന്നു. ഒരിക്കൽ രാമുവിന് നല്ല ചർദ്ദിയും, വയറുവേദനയും ഉണ്ടായി. ഡോക്ടറെ കണ്ടപ്പോൾ വൃത്തിയില്ലാത്ത രീതിയിൽ ആഹാരം കഴിക്കുന്നതു കൊണ്ടാണ് അസുഖങ്ങൾ വരുന്നത് എന്നു പറഞ്ഞു. അതിനുശേഷം രാമു ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈയ്യും, വായയും കഴുകുകയും യഥാസമയം നഖം വെട്ടുകയും, കുളിക്കുകയും ചെയ്തു. പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണം കഴിക്കാതെ വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുകയും ചെയ്തു. പിന്നീട് അവൻ വ്യക്തിശുചിത്വവും തന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും പഠിച്ചു. അതുകൊണ്ട് പിന്നീട് അവന് അസുഖങ്ങൾ ഉണ്ടായില്ല. ഈ നല്ല ശീലങ്ങൾ അവൻ തന്റെ കൂട്ടുകാരെയും പഠിപ്പിച്ചു. അങ്ങനെ നാടിന്റെ നല്ല മക്കളായി അവർ വളർന്നു.

ധ്യാൻ കൃഷ്ണ. പി
2 C സെൻറ്‌ ഡോൺ ബോസ്കോ ജി എച് എസ്‌ കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ