ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മനുഷ്യനു ആവശ്യമുള്ളവ എന്തൊക്കെയാണ് എന്നു ചോദിച്ചാൽ എല്ലാപേരും പറയുക, ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നൊക്കെ ആണ്.പക്ഷേ അതിനൊപ്പം തന്നെ ശുചിത്വവും മനുഷ്യനു ഏറെ ആവശ്യം ഉള്ള ഒന്നാണ്. ശുചിത്വം ഇല്ലെങ്കിൽ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും അനേകം രോഗാണുക്കൾ ഉണ്ടാകും. ആ ഭക്ഷണം നാം കഴിക്കുമ്പോൾ ആ രോഗാണുക്കൾ നമ്മുടെ ഉള്ളിൽ പ്രവേശിക്കുകയും, അവ നമുക്ക് അനേകം രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷ്യ വസ്തുക്കൾ ആയ പച്ചക്കറികൾ, പഴവർഗങ്ങൾ, തുടങ്ങിയവ കഴിക്കുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.വീട്ടു പരിസരത്തു വെള്ളം കെട്ടി കിടക്കാൻ അനുവദിക്കാതിരിക്കുക.അങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാൻ കഴിയും. പിന്നെ ഉള്ളത് വ്യക്തി ശുചിത്വം ആണ്.ദിവസവും പല്ലു തേയ്ക്കുക,രണ്ടുനേരം കുളിക്കുക, നഖം വളർത്താതെ യിരിക്കുക,അണു വിമുക്തമായ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ഇങ്ങനെ ഒക്കെ ആണ് വ്യക്‌തിശുചിത്വം പാലിക്കേണ്ടത്. ഭക്ഷ്യ ശുചിത്വവും ,പരിസര ശുചിത്വവും,വ്യക്തിശുചിത്വവും ഒക്കെ പാലിച്ചാൽ ആരോഗ്യമുള്ള ശരീരത്തെയും ആരോഗ്യമുള്ള സമൂഹത്തെയും വാർത്തെടുക്കാൻ കഴിയും.

ദേവിക പി കെ
7 A ഡി വി യൂ പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം