ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം

പരിസ്ഥിതി ശുചിത്യം, രോഗപ്രതിരോധം.
          പരിസ്ഥിതി ശുചിത്വം , രോഗപ്രതിരോധം  തുടങ്ങിയ പദങ്ങളും  പദപ്രയോഗങ്ങളും ഒരു പൊതു ഉറവിടത്തിൽ നിന്നുമുള്ള പരസ്പര ബന്ധപ്പെട്ടവയാണ് അവയാകട്ടെ ജീവന്റെ നിലനിൽപ്പിന് ഇന്ന് അനിവാര്യ ഘടകങ്ങളുടെസൃഷ്ടി കേന്ദ്രങ്ങളും  പൊതു ആശയങ്ങളും  കാഴ്ചപ്പാടുകളുമാണ്.സസ്യലതാദികളും പക്ഷിമൃഗാദികളും മനുഷ്യനുൾപ്പെടെയുള്ള മുഴുവൻ ജീവീയ  അജീവിയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന നമ്മുടെ അനുഗ്രഹീത ഭൗതിക ചുറ്റുപാടുകളാണ് പരിസ്ഥിതി അതിൻറെ നിലനിൽപ്പും ശുചിത്വവും രോഗപ്രതിരോധവും ഈ ആധുനിക കൊറോണ യുഗത്തിൽ ലോക മനുഷ്യരുടെ കണ്ണുതുറപ്പിക്കുന്നു. വായുമലിനീകരണം ജലമലിനീകരണം ശബ്ദമലിനീകരണം  തുടങ്ങിയവയിലൂടെ മനുഷ്യ ജീവന്റെ നിലനിൽപ്പിനുതന്നെ  വലിയ വലിയ വലിയ ദുരന്തം  വരുത്തിവയ്ക്കുന്നു . ശുചിത്വം ഇല്ലാതെ  മാറാരോഗങ്ങളും മരണങ്ങൾക്കും ഇടവരുത്തുന്നു . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള പ്രതിരോധത്തിൽ ആയിരിക്കണം  നമ്മുടെ ശ്രദ്ധ അതിനായി ആയി ആധുനികവൈദ്യശാസ്ത്രം പുതിയ കണ്ടുപിടിത്തങ്ങൾക്ക്  വഴിയൊരുക്കുമെന്ന്  നമുക്ക് പ്രത്യാശിക്കാം


മാളവിക രഞ്ജിത്ത്
4 ജി സി യു പി എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം