ജി എച്ച് എസ് എസ് വയക്കര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
ജൂൺമാസ വാർത്തകൾ 

പ്രധാന വാർത്തകൾ

- മലയോരമേഖലയിലെ മുതു മുത്തശ്ശിയായി 101 ന്റെ നിറവിൽ നിൽക്കുന്ന ജിഎച്ച്എസ്എസ് വയക്കരയിൽ സമഗ്ര മാറ്റത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവവും വിജയയോത്സവവും സംഘടിപ്പിച്ചു . - -പ്രവേശനോത്സവത്തിൽ നവാഗതരെ വരവേൽക്കാൻ വേണ്ടി കുട്ടികൾ നിർമ്മിച്ച " Click With Robo Fly " എന്ന റോബോട്ടിക് സെൽഫി പോയിൻറ് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി . - -സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിൻറെ ഭാഗമായി കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ, മൂന്ന് മുതൽ 13 വരെയുള്ള ദിവസങ്ങളിലായി ക്ലാസ് തലത്തിലും സ്കൂൾതലത്തിലും വിവിധങ്ങളായ പരിപാടികളോടെ നടപ്പിലാക്കി. - -വിദ്യാലയം ശുചിത്വപൂർണ്ണവും ഹരിതാഭവും ആക്കാൻ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും പ്രകൃതി നടത്തവും സംഘടിപ്പിച്ചു. - -ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ സ്കൂൾ കൗൺസിലിംഗ് സെല്ലിന്റെയും arts clubന്റെയും നേതൃത്വത്തിൽ UP, HS വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരവും നടത്തി.

1. ശതാബ്ദി നിറവിൽ നിൽക്കുന്ന ജിഎച്ച്എസ്എസ് വയക്കരയിൽ വർണ്ണാഭമായ പരിപാടികളോടെ നടന്ന പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി . നവാഗതരായ കുട്ടികളെ വരവേൽക്കാൻ ബലൂണുകളും തൊപ്പികളും പൂമ്പാറ്റകളും എന്ന് വേണ്ട വിവിധങ്ങളായ സമ്മാനങ്ങൾ ആയിരുന്നു അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും തയ്യാറാക്കിയത്. ജൂൺ രണ്ടിന് പ്രവേശനോത്സവവും ഐലാബ് ഉദ്ഘാടനവും ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി സുഗന്ധി പി നിർവഹിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ എൽ എസ് എസ്, യുഎസ്എസ് ,എൻ എം എം എസ് ,sslc പ്ലസ് ടു എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി വിജയോത്സവവും ആദ്യദിവസം തന്നെ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം രാഘവൻ അവർകളാണ് വിജയോത്സവം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ മധുസൂദനൻ പ്രിൻസിപ്പാൾ അനിൽകുമാർ സാർ, Hm പ്രീത ടീച്ചർ, PTA vice President ശ്രീ Sudheer Babu , സീനിയർ അസിസ്റ്റൻറ് മാരായ റെജീന ടീച്ചർ, സോണിയ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പ്രമോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. എസ് പി സി കേഡറ്റായ നിരഞ്ജന മനു നവാഗതർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വീടിനും നാടിനും വേണ്ടി നന്മകൾ മാത്രം ചെയ്യുന്ന ഒരു സമൂഹമായി വളരാം എന്ന് സ്നേഹത്തോടെ നവാഗതരോട് പറഞ്ഞുകൊണ്ട് ഒരു സ്വാഗതനൃത്തം അവതരിപ്പിച്ച് എൽ പി കുട്ടികൾ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. " ഈ വല്ലിയിയിൽ നിന്ന് ചെമ്മേ "ഇന്ന് തുടങ്ങുന്ന കവിതയുടെ ദൃശ്യവിഷ്കാരവും വേദിയിൽ കുട്ടികൾ അവതരിപ്പിച്ചു. 2. പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച "click with robo Fly " എന്ന റോബോട്ടിക് സെൽഫി പോയിൻ്റിൽനിന്ന് നവാഗതരായ എല്ലാ കുഞ്ഞുമക്കളും സെൽഫിയെടുത്ത് സന്തോഷിച്ചു. ഈ ബട്ടർഫ്ലൈ യിലെ കുട്ടികൾ വന്നു നിൽക്കുമ്പോൾ മാത്രം പ്രകാശിക്കുന്ന എൽഇഡി ബൾബും കുട്ടികളെ വരവേൽക്കാനായി ബട്ടർഫ്ലൈ യിൽ നിന്ന് പൊങ്ങിവരുന്ന വെൽക്കം സ്മൈലി ഇമോജിയും കുട്ടികൾക്ക് ഏറെ കൗതുകം ഉണർത്തുന്നത് ആയിരുന്നു. ഈ വേദിയിൽ വച്ച് കഴിഞ്ഞ അധ്യയന വർഷത്തിൽ എൽ എസ് എസ് യു എസ് എസ് , NMMS, sslc,plus two എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചത് മറ്റു കുട്ടികൾക്ക് ഏറെ പ്രചോദനമായി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കുട്ടികൾ നേടേണ്ട പൊതുധാരണകൾ മുൻനിർത്തി മൂന്നു മുതൽ 13 വരെ സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും അധ്യാപകരുടെ നേതൃത്വത്തോടെ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.

 3/6/25 ന്  ലഹരി ഉപയോഗത്തിനെതിരെ തെളിവാനം വരയ്ക്കുന്നവർ എന്ന പുസ്തകത്തെ ആസ്പദമാക്കി കുട്ടികൾ തയ്യാറാക്കി ക്ലാസ് തലത്തിൽ നാടകവും റോൾപ്ലേയും അവതരിപ്പിച്ചു.ക്ലാസിൽ വീഡിയോ പ്രദർശനം നടന്നു.

SPC യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി "ഉണർവ്" എന്ന പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടി എച്ച് എം പ്രീത ടീച്ചർ ഉദ്ഘാടനം ചെയ്തു .ഈ പരിപാടിയിൽ ചെറുപുഴ പോലീസ് സ്റ്റേഷനിലെ SHO ശ്രീ സുനിൽ ഗോപി സർ നടത്തിയ ലഹരിക്കെതിരെയുള്ള ക്ലാസ്സ് കുട്ടികൾ വളരെ ശ്രദ്ധയോടെ ശ്രവിച്ചു. ചെറുപുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ആലപിച്ച ലഹരിക്കെതിരെയുള്ള ഗാനങ്ങൾ, സംഗീതവും ലഹരിയാക്കാം എന്ന് കുട്ടികളെ ചിന്തിപ്പിച്ചു. ചടങ്ങിൽശോഭ ടീച്ചർ നന്ദി പറഞ്ഞു. 4/6/25 ന് ട്രാഫിക് നിയമ ബോധവൽക്കരണത്തിന്റെ ഭാഗമായി സുരക്ഷിതയാത്ര മുദ്രാവാക്യങ്ങൾ തയ്യാറാക്കൽ, ഞാൻ ഗതാഗത മന്ത്രിയായാൽഅഭിപ്രായം പങ്കിടൽ ,എന്നീ പരിപാടികൾ എച്ച് എസ് ക്ലാസ് തലത്തിലും ,സീബ്രാലൈൻ മുറിച്ച് കടക്കുന്നതിനെ കുറിച്ചുള്ള ചെറിയ റോൾപ്ലേകൾ എൽ പി തലത്തിലും സംഘടിപ്പിക്കപ്പെട്ടു. സുരക്ഷിതയാത്ര എന്നതിനെക്കുറിച്ച് ക്ലാസ്സ് നടന്നു. 5/6/25 ന് വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം എന്ന വിഷയത്തിൽ ക്ലാസുകളിൽ സെമിനാറും സ്കൂൾതലത്തിൽ നടന്നിയ പള്ളം പ്രകൃതി യാത്രയും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു. ജെ ആർ സിയുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ശുചിത്വ മോണിറ്ററിന് നടത്തി ക്ലാസ് തലത്തിൽ ശുചിത്വ ട്രോഫി വിതരണം ചെയ്യുന്ന പരിപാടി ആരംഭിച്ചു. ഒരു വർഷം മുഴുവൻ ഇങ്ങനെയുള്ള മോണിറ്റർ നടത്തി ട്രോഫി കൈമാറുമെന്ന് ജെ ആർ സി ടീച്ചർ പ്രേമലത ടീച്ചർ പറഞ്ഞു. ശുചിത്വ ട്രോഫി ആദ്യദിവസം 9A ക്ലാസ് കരസ്ഥമാക്കി .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടലും പരിസ്ഥിതി ദിന റാലി,പരിസ്ഥിതി ദിന ക്വിസ് , പോസ്റ്റർ മത്സരവും നടത്തി.മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. 9/6/25 ന് ആരോഗ്യം വ്യായാമം കായികക്ഷമത എന്ന വിഷയത്തിൽ മാസ് ഡ്രിൽ നടത്തി.ബയോളജി അധ്യാപകരായ ലേഖിക ടീച്ചർ പ്രേമലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ക്ലാസുകളും നൽകി. 10/6/25 ന് ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു . ഡിജിറ്റൽ ലോകം എന്ന വിഷയത്തിൽ യുപിതലത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനയും ,സൈബർ സുരക്ഷാ എന്ന വിഷയത്തിൽഎച്ച് എസ് തലത്തിൽ റീൽസ് നിർമ്മാണവും സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സൈബർ സുരക്ഷ എന്ന വിഷയത്തിൽ കുട്ടികൾ തയ്യാറാക്കിയ എല്ലാ റീൽസും മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.സൈബർ സുരക്ഷ എന്ന വിഷയത്തിൽ വിദ്യാർത്ഥികളായ അനാമിക ,അയന എന്നിവർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. ദി ട്രാപ്പ് എന്ന Short film പ്രദർശിപ്പിച്ചു ഒൻപതാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച മൈം ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു .കാർത്തിക് ജി ഡിജിറ്റൽ ലോകം എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ജൂൺ 11ന് പൊതുമുതൽ സംരക്ഷണം ,നിയമബോധം ,കാലാവസ്ഥ മുൻകരുതൽ എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ ചർച്ച, സംവാദം, ചിത്രരചന എന്നിവ സംഘടിപ്പിക്കപ്പെട്ടു.ഈ വിഷയത്തിൽ മുഴുവൻ കുട്ടികൾക്കും ശോഭ ടീച്ചർ, അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ നൽകി. 12/6/25 ന് റാഗിംഗ്, വൈകാരിക നിയന്ത്രണം ഇല്ലായ്മ ,പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ കഥ, സിനിമ ,ജീവിത അനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി ചർച്ച സംവാദം എന്നിവ നടന്നു. 13/6/25 ന് മാലിന്യ സംസ്കരണം എന്നതിൽ എല്ലാ ക്ലാസിലും പ്ലാസ്റ്റിക് മാലിന്യം ,ജൈവമാലിന്യം ,പെൻവേസ്റ്റ് ബിൻ എന്നിവ സ്ഥാപിച്ച് അവയിൽ തന്നെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണത്തിനായി നൽകുമെന്ന് എല്ലാ ക്ലാസ്സുകളും ഉറപ്പു നൽകി. മൂന്നു മുതൽ 13 വരെ നടന്ന പ്രവർത്തനങ്ങൾ എസ് ആർ ജി തലത്തിൽ ക്രോഡീകരിച്ചു . അതിൻറെ ഡോക്യുമെന്റേഷൻ തയ്യാറാക്കി. ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ സ്കൂൾ തല ത്തിൽ കൗൺസിലിംഗ് സെല്ലിന്റെയും ആർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽLP, HS വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.


ജിഎച്ച്എസ്എസ് വയക്കരയിലെ വ്യത്യസ്തങ്ങളായ ഓരോ പ്രവർത്തനങ്ങളും കുട്ടികളെ പാഠ്യേ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ ഉള്ളതാണ് എന്ന കാര്യത്തിൽ തർക്കമില്ല.