ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പകർച്ചാവ്യാധി
പകർച്ചാവ്യാധി
ടോണിയെ പോലെ ഒരുപാട് മനുഷ്യർ ഈ രോഗത്താൽ വിഷമിച്ചു കൊണ്ടിരിക്കുന്നു. അസുഖം പകരാതിരിക്കാൻ കേരളത്തിലെയും മറ്റു സ്ഥലത്തും സ്കൂൾ കോളേജ് പരീക്ഷകൾ മാറ്റി വച്ചു, ചിലതു റദ്ധാക്കി. ഓഫീസുകൾ, കടകൾ അടച്ചു. കേരളം പട്ടിണിയാകാതിരിക്കാൻ കേന്ദ്ര, കേരള സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു. കേരളത്തിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുടുംബം മറന്നുള്ള സേവനങ്ങൾക്കൊടുവിൽ പലരുടെയും രോഗം ഭേദമായി. അങ്ങനെയിരിക്കെ ടോണിയുടെ കുടുംബത്തെ വീണ്ടും പരിശോധിച്ചു. ആരോഗ്യ നില തൃപ്തികരം. എന്നാലും ടോണി സന്തോഷിച്ചില്ല. കാരണം അവൻ അപ്പുപ്പനോട് പറഞ്ഞു "അപ്പുപ്പ നമുക്കല്ലേ രോഗം മറിയുള്ളു ഒരുപാട് മനുഷ്യർ ഇപ്പോൾ രോഗം ബാധിച്ചു കിടക്കുന്നു ".അപ്പൂപ്പന്റെ കണ്ണു നിറഞ്ഞു. ഇന്ന് രാജ്യം മുഴുവൻ കർഫ്യുയിലാണ്. നമ്മുക്ക് ഒന്നിക്കാം, അതിജീവിക്കാം, കൊറോണയെ തോല്പിക്കാം. പൊതുസ്ഥല സന്ദർശനം ഒഴിവാക്കാം. പുറത്തു പോകുകയാണെങ്കിൽ, മുഖാഭരണം ധരിക്കാം. കണ്ണ്, മൂക്ക്, വായ ഇവയിൽ തൊടാതെ നോക്കാം. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കയ്യ് കഴുകാം. സർക്കാർ, ആരോഗ്യ വകുപ്പ്, പോലീസ് ഇവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാം. വീട്ടിൽ ഇരിക്കൂ, സുരക്ഷിതരായിരിക്കു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - ലേഖനം |