ജി.എച്ച്.എസ്‌. കൊളത്തൂർ/അക്ഷരവൃക്ഷം/ ഭൂമി യുടെ ചോര വരണ്ടപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി യുടെ ചോര വരണ്ടപ്പോൾ
ഭൂമിയിലെ ചോര വരണ്ടപ്പോൾ..........

എല്ലുകൾ മുന്തിനിൽക്കുന്ന ചുക്കിച്ചുളിഞ്ഞ ആ ശരീരധായകന്റെ കൈയിൽ നിന്നും ദാരിദ്രത്തിന്റെ മാറിലേക്കെന്ന പോലെ തൂമ്പ വരണ്ട മണ്ണിലേക്ക് അഴ്നിരങ്ങി സൂര്യൻ ക്രോപിതനായി നിൽക്കുന്നതാവം, അസഹനീയമായ ചൂട് ആ മനുഷ്യന്റെ തൊണ്ടയിലെ ബാക്കി വെള്ളവും ഊറ്റി കുടിച്ചിരിക്കുന്നു. ദാഹം സഹിക്കാനാവാദേ ദാമു വയലിനടുത്തുള്ള പുഴയുടെ അരികില്ലേക്ക് നടന്നു എന്നാൽ തന്നെ ക്കാൾ ദുര്ബലമായിന്നു പുഴയുടെ അവസ്ഥ. അതിന്റെ ദാഹശമനത്തിനുപോലും ഒരിറ്റു വെള്ളമില്ല പുഴ നീണ്ടു നിവർന്നു കിടക്കുന്നു, ഒരു നഗ്നയായി ആരൊക്കയോ ചേർന്ന് പീഡിപ്പിച്ചു നശിപ്പിച്ച ഒരു സ്ത്രീയുടെ വേദന ദാമു ആ പുഴയുടെ മുഖത്തു കണ്ടു അധികനേരം ആ വേദന കണ്ടു നില്ക്കാൻ ദാമുവിനായില്ല മുൻബൊരിക്കലും വറ്റാത്ത പുഴ ഇന്നിതാ വറ്റി വാറണ്ടിരിക്കുന്നു ദഹിച്ചി വരണ്ട തൊണ്ടയുടെ ശമനത്തിനായി ദാമു വീട്ടിലേക്ക് നടന്നു. നടന്നകന്ന വീതിയുടെ ഇരു വശങ്ങളിലെ മാര്ഗ്ഗളെല്ലാം നിലം പതിച്ചിരിക്കുന്നു എന്നും നടന്നുപോകുമ്പോൾ നല്ല തണലും കാറ്റും തരുന്ന മരങ്ങളായിരുന്നു ദാമു മനസ്സിൽ ഓർത്തു. വീട്ടിലെത്തിയ ഉടനെ ഭാര്യയിൽ നിന്ന് വെള്ളം വാങ്ങി രണ്ടുമൂന്നു കവിൾ വിയുഗ്ഗിയപ്പോഴാണ് ദാമുവിന് ശ്വാസം നേരെ വീണത്. വെള്ളത്തിന് വല്ലാത്ത ചുവ കാര്യം തിരക്കിയപ്പോൾ ഭാര്യാ പറഞ്ഞു "കിണറ്റിലെ അവസാന കുടമാണ് ഇന്ന് കൊറിയത് എത്ര അരിച്ചിട്ടും തിളപ്പിച്ചിട്ടും അതിന്റെ ചുവ എഗ്ഗ് പോകുന്നില്ല " "അവസാനകുടമോ "ദാമു ചോദിച്ചു "അതെ, ഇനി നമ്മൾ എവിടുന്നു വെള്ളം കൊണ്ടുവരും എവിടെയും വെള്ളമില്ല"എല്ലാം അവസാനിക്കുന്ന മറ്റൊടെ ഭാര്യാ പറഞ്ഞു വയലിനരികിലുള്ള പുഴ വറ്റി അടുത്തുള്ള പുതിയ ഫാക്റ്ററിയുടെ നിര്മാണത്തിനാണത്രെ ആ പുഴ വറ്റിച്ചെടുത്തത് ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും ഇല്ലാതായി. വയൽ വരണ്ടുനാഗി വെള്ളമില്ലാതെ വിളകൾ തളർന്നു വീഴുകയാണ് എന്ഡുചെയ്യണമെന്നൊരു എത്തും പിടിയുമില്ല " "ഇങ്ഗനെ പോയാൽ മിക്കവാറും ഭൂമി വരണ്ടു തെളിനീര് വറ്റും ഒരു മഴ പെയ്താൽ മതിയായിരുന്നു " ഒരിക്കലുമില്ല മഴയുടെ വരവിനെ വഴി കാണിക്കുന്ന മരങ്ങളുടെ വേരുകൾ പിഴുതെറിഞ്ഞു കഴിഞ്ഞിരിക്കുന്നു അമ്മെ വിശക്കുന്നു ഇളയവൾ കരയാൻ തുടങ്ങി മൂത്തവൾ വയറു മുറുക്കി പിടിച്ചു മകനാവട്ടെ തൊണ്ടയ്ക്ക് നാവിലെ ഉമിനീർ ഊറ്റി ഊറ്റി കൊടുക്കുന്നു ഒടുവിൽ അതും തീർണ്ണപ്പിൽ അവനും കരയാൻ തുടങ്ങി അടുപ്പ് പുകഞ്ഞിട്ട് ദിവസം രണ്ടായി ഒരു തുള്ളി വെള്ളമില്ല മക്കളുടെ നിലവിളി സഹിക്കാൻ വയ്യാതെ ദാമുവും ഭാര്യയും കൂടി ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു ഭാര്യാ അടുക്കളയിൽ നിന്ന് ഒരു പിച്ചാത്തിയും എടുത്തിട്ട് വന്നു അത് കൊണ്ട് ദാമു തന്റെ കൈ മുറിച്ചു ചോര വാർന്നൊലിച്ചു ആ രക്തം ഭാര്യാ ക്ലാസ്സുകളിൽ ശേഖരിച്ചു ഓരോരുത്തർക്കും കൊടുത്തു വിശന്നും താഹിച്ചും പരവശരായ അവർക്ക് ഇതിനോട് വെറുപ്പല്ല മറിച്ച ദാഹമായിരുന്നു മൂവരും അപ്പന്റെ വിയർപ്പു പുരണ്ട ചോര പരവേശത്തോടെ കുടിച്ചു തുടർന്ന ദിവസങ്ങൾ അവർ സ്വന്തം ചോര കുടിച് തൃപ്തരായി ദാമുവും ഭാര്യയും അത് തടുത്തില്ല കാരണം മക്കൾക്ക് നല്കാൻ താനഗ്ഗളുടെ പക്കൽ ഒന്ന് മില്ല എന്നതാണ് സത്യം ദിവസങ്ങൾ അങനെ നീണ്ടു ഒടുവിൽ ആ കുടുംബത്തിന്റെ രക്തം വരണ്ടുതിർന്നപ്പോൾ അഞ്ചു പേരും നിർജീവമായി കാലം കരുതി വച്ച ആ ദുർബല മരണം ഒന്നു മറിയാത്ത പ്രകൃതിയെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാത്ത പ്രകൃതിയെ ജീവനറ്റു സ്നേഹിക്കുന്ന ആ കുടുംബത്തിന് ഏറ്റു വാങ്ങേണ്ടി വന്നു

ശ്രീപ്രിയ
9 A ജി.എച്ച്.എസ്‌. കൊളത്തൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ