അകന്നു നിൽക്കാൻ നല്ല നാളേയ്ക്ക് വേണ്ടി നാം
അകന്ന് നിൽക്കാം പിന്നെയൊന്നിക്കുവാനായി
ഇന്നത്തെ അകലം നാളത്തെ അടുപ്പം
അകന്ന് നിൽക്കാം നല്ല നാളേയ്ക്ക് വേണ്ടി നാം
അകന്ന് നിൽക്കാം നല്ല പ്രകൃതിക്കുവേണ്ടി
കഷ്ട നഷ്ടങ്ങൾ മറന്നു നാം അകന്നിടാം
എല്ലാം നല്ലതിനെന്ന് ഓർത്തിട്ടകന്നിടാം
അകലം കുടുംബ ബന്ധങ്ങൾക്ക് അടുപ്പമായ് തീർന്നിടാം
സകല നന്മക്കായി നമുക്കിന്നകന്നിടാം
എല്ലാം നല്ലതിനെന്ന് ഓർത്തിട്ടകന്നിടാം
ഒന്നിച്ചിടാം നമുക്കൊന്നകന്നീടിലും
കൊറോണയെന്ന മഹാവ്യാധിയെയകറ്റുവാൻ
നന്മയുടെ പാഠങ്ങൾ ഉൾക്കൊണ്ടകന്നിടാം
നല്ലൊരു പുലരിക്കായ് അകന്നിടാം
നല്ലൊരു ദിനം വരുമെന്ന് ആശിക്കാം
അകന്ന് നിൽക്കാം നല്ല നാളേയ്ക്ക് വേണ്ടി നാം