മഴക്കുളിരിലൊരു പുഞ്ചിരിയായി കുട്ടമത്ത് പ്രവേശനോത്സവം.

പുതുയുഗ വിദ്യാലയം

ജി.എച്ച് എസ് എസ് കുട്ടമത്ത് പ്രവേശനോത്സവം 2026-27 പാഠം1 പുതുയുഗവിദ്യാലയം പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ രാജു ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ഡോ ഗീത സ്വാഗതമോതിയ ചടങ്ങിൽ പി. ടി. എ പ്രസിഡൻ്റ് എം രാജൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ സെറീന സലാം  നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു പരിപാടിയിൽ മുഖ്യാതിഥി ശ്രീ പ്രവീൺ രുഗ്‌മ ആട്ടവും പാട്ടും കൊണ്ട് കുഞ്ഞു കുരുന്നുകളെ ആഹ്ലാദത്തിരയിൽ ആറാടിച്ചു

ചടങ്ങിന് നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് എച്ച്. എം ഇൻ ചാർജ്  വിദ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു