ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്‍മ

  ശുചിത്വമില്ലായ്‍മ      


വ്യക്തി ശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും ആഹാരശുചിത്വത്തിന്റെയുമൊക്കെ അഭാവം പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു .ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ശുചിത്വസംബന്ധമായി എന്തെല്ലാം വേണമെന്ന് നമുക്ക് നോക്കാം .ഇതിന് തലമുതൽ പാദം വരെയുള്ള ആരോഗ്യപ്രശ്നങ്ങളെ പരിശോധിക്കാം .തൊണ്ട ,ശ്വാസകോശം ,ചെവി സൈനസുകൾ എന്നിവയുമായി ബന്ധപ്പെട്ട് വൈറസ് ,ബാക്ട്ടീരിയൽ രോഗങ്ങൾ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നു .ഇത്തരം രോഗങ്ങൾ ചില അവസരങ്ങളിൽ ഗൗരവമുള്ള അവസ്ഥയിൽ എത്തുകയും മരണ കാരണമാവുകയും ചെയ്യുന്നു .കുട്ടികളെ ചെറുപ്പത്തിൽ തന്നെ നല്ല ആരോഗ്യ ശീലങ്ങൾ പഠിപ്പിക്കണം . ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നാണ് . നല്ല ആരോഗ്യം നിലനിർത്തിയാൽ തന്നെ നമുക്ക് ഏത് പകർച്ചവ്യാധിയേയും അതിജീവിക്കാം . ശുദ്ധമായ ജലം , ശുദ്ധമായ വായു എന്നത് പോലെ തന്നെ നല്ല ആരോഗ്യവും അനിവാര്യമാണ് .

മേഘ്‌ന എസ് വിഷ്ണു
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം