ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

കൊറോണ വൈറസിനെ ഇപ്പോൾ എല്ലാവരും പേടിയോടെയാണ് നോക്കുന്നത്. ജനിച്ചത് ചൈനയിലാണെങ്കിലും ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളിലും വൈറസ് എത്തി തുടങ്ങി. നമ്മൾ ഇപ്പോൾ ഈ മഹാമാരിക്ക്"Covid-19" എന്ന പേര് നൽകി. രോഗങ്ങളിൽ മരുന്ന് കണ്ടുപിടിക്കാത്തത് വൈറസ് മൂലം ഉണ്ടാകുന്നരോഗങ്ങൾക്കു മാത്രം. എത്രയൊക്കെ പരീക്ഷണങ്ങൾ നടത്തിയിട്ടും ഇങ്ങനെയുള്ള രോഗങ്ങൾക്ക്‌ ശാസ്ത്രജ്ഞൻമാർക്ക് പോലും മരുന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാവരും കോവിഡിനെവെറുത്ത് തുടങ്ങി.കൊച്ചു കുഞ്ഞുങ്ങളുടെ മനസ്സിൽ വരെ പേടിസ്വപ്നമാണ്‌ കൊറോണ. അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വൈറസ് എത്തി.ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്ത കരു യുടേയും ഫലപ്രദവും ചിട്ടയുംമായ പ്രവർത്തനംകൊണ്ട് കേരളത്തിന്റെ മരണനിരക്കും സാമൂഹ്യ വ്യാപനവും തടയാൻ കഴിഞ്ഞിട്ടുണ്ട്. രോഗ പ്രതിരോധ പ്രവർത്തനത്തിന് കേരള ലോക മാതൃക ആയ സംസ്ഥാനമായി മാറി. നമ്മുടെ കൊച്ചു കേരളത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരവും സ്ത്രീശാക്തീകരണവും കൊണ്ട് കേരളം covid 19 നെ പ്രതിരോധിക്കും. സ്കൂളുകൾ അടച്ചിടുന്നതോടുകൂടി നമ്മളെല്ലാം കൂട്ടിലടച്ച കിളിയെപ്പോലെ ആയി. അടുത്തുള്ള വീടുകളിൽ എന്റെ കൂട്ടുകാർ പോലും എന്നോട് ചിരിക്കാതെ പോലുമില്ല. ഞങ്ങളൊന്നിച്ച് ഇപ്പോൾ കളിക്കാറില്ല. എനിക്ക് വിഷമം തോന്നി ഞാനും ഗോപി 19 എന്ന മഹാമാരിയെ വെറുക്കാൻ തുടങ്ങി. ഗോവ 19 എന്ന പേരിൽ ഇപ്പോൾ എല്ലാവർക്കും പരിചിതമായി. രോഗ പ്രതിരോധ രംഗത്ത് വിദ്യാർഥികളായ നമ്മൾക്ക് നമ്മുടെ വീടുകളും പരിസരവും വൃത്തിയാക്കിയും, വ്യക്തി ശുചിത്വം പാലിച്ചും, നമ്മുടെ സർക്കാർ പറയുന്ന കാര്യങ്ങൾ ചിട്ടയോടെ ചെയ്യാൻ എല്ലാവരോടും പറഞ്ഞും കോവിൽ 19 എന്ന മഹാമാരി നമ്മുടെ രാജ്യത്തുനിന്ന് തുടച്ചുമാറ്റാൻ. സ്കൂളുകളിൽ എത്താൻ കഴിയാത്തതിനാൽ നമുക്കെല്ലാവർക്കും വിഷമമുണ്ട്. പരീക്ഷ എഴുതാൻ കഴിഞ്ഞില്ല, കൂട്ടുകാരോട് സൗഹൃദം പുതുക്കാൻ കഴിയുന്നില്ല, അതിനാൽ അതിയായ വിഷമമുണ്ട്. എങ്കിലും ഞാൻ ഈ മഹാമാരിയെ ചെറുക്കാൻ എല്ലാവരോടും ഒപ്പം നിൽക്കും. ബുക്കുകൾ വായിച്ചും ടിവി കണ്ടും ടീച്ചർക്കും കൂട്ടുകാർക്കും സന്ദേശങ്ങൾ അയച്ചും, ചെടികൾ നട്ടും ഞാൻ ഈ ലോക ഡൗൺ കാലം ചെലവഴിക്കുന്നു. സാമൂഹിക അകലം പാലിച്ചും,"sanitizer" ഉപയോഗിച്ച് കൈ കഴുകിയും വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിച്ചും, നമുക്ക് ഈ പകർച്ച വ്യാധികളെ തടഞ്ഞു നിർത്താം. അങ്ങനെ വിദ്യാർത്ഥികളായ നാം രോഗപ്രതിരോധ രംഗത്തിന്റെ ഭാഗമായി മാറി ഈ മഹാമാരി ആയ കോവിൽ 19നെ തോൽപ്പിക്കാം.

Ashttami. A. L
6 A ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം