മഴപോലൊരു കൊറോണ
പ്രവേശന ദിവസം ഒരു വേനലവധി കഴിഞ്ഞു എല്ലാ കൂട്ടുകാരെയും ഒന്നിച്ചു കണ്ടത് എന്നായിരുന്നു
ഒന്നാം ക്ലാസ്സിലേക്ക് വന്ന കുട്ടികളെ കണ്ടപ്പോൾ സന്തോഷം തോന്നി
നമ്മുടെ ക്ലാസിലേക്ക് പുതിയ കൂട്ടുകാർ വന്നു അവരെ പരിചയപ്പെട്ടു
അങ്ങനെ ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും കഴിഞ്ഞു
യൂത്ത് ഫെസ്റ്റിവലും കഴിഞ്ഞു കൂട്ടുകാരോടൊപ്പം കളിച്ചു പഠിച്ചു ഉല്ലസിച്ചും കൊണ്ട് ആ കാലം പോയി
ആനുവൽ ഡേയ്ക്ക് വേണ്ടി പഠിക്കുമ്പോൾ ആയിരുന്നു ഒരു വാർത്ത അറിഞ്ഞത്
സ്കൂൾ വേഗം അടയ്ക്കാൻ പോകുന്നു എന്ന വാർത്ത കേട്ടത് എല്ലാവർക്കും വിഷമമായി
പിരിഞ്ഞുപോകാൻ വളരെയധികം ദുഃഖിതനായിരുന്നു പിന്നീടാണറിഞ്ഞത് വേഗം സ്കൂൾ അടയ്ക്കാൻ കാരണം
ഒരു മാരകമായ രോഗത്തിന്റെ വരവായിരുന്നു മഴ പോലെ എല്ലായിടത്തും വ്യാപിക്കാൻ തുടങ്ങി
നമ്മുടെ രാജ്യത്തു൦ മാരകമായ രോഗം അപകരിക്കാൻ തുടങ്ങി
ഇതിനു മുൻപേ പല രാജ്യത്തും മാരകമായ രോഗം അപഹരിക്കാൻ തുടങ്ങി ലോകത്ത്
ഈ മാരകമായ രോഗം കാരണം ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് കൊന്നൊടുക്കിയത്
ഈ രോഗത്തിൻറെ പേരാണ് കൊറോണ പലർക്കും പല നഷ്ടങ്ങളും വന്നു വാഹനങ്ങളുടെ വരവ് നിലച്ചു
എല്ലാ സ്കൂൾ സ്ഥാപനങ്ങളും അടച്ചുപൂട്ടി പല സാങ്കേതിക വിദ്യ കാരണം
ഞങ്ങൾ കൂട്ടുകാർക്ക് തമ്മിൽ സംസാരിക്കുവാൻ കാണുവാനും കഴിഞ്ഞു
അങ്ങനെ നമ്മുടെ ഈ വർഷത്തെ വേനലവധി വീട്ടിനുള്ളിൽ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|