ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷക

പ്രകൃതി സംരക്ഷക


ഒരു പട്ടണത്തിൽ കേശു എന്ന് പേരുള്ള ഒരാൾ താമസിച്ചിരുന്നു .കൂടാതെ ഒരു ദേഷ്യക്കാരനും കൂടിയായിരുന്നു അയാൾ .അയാളുടെ പറമ്പിൽ നിറയെ മരങ്ങളുണ്ടായിരുന്നു .മാവ് , പ്ലാവ് ,തെങ്ങ് ,ചാമ്പമരം ,നാരകം അങ്ങനെ നിരവധി.ഒരു ദിവസം അയാൾ പറഞ്ഞു ഈ മാവിൽ നിന്നും പ്ലാവിൽ നിന്നും വീഴുന്ന പഴങ്ങൾ മുറ്റം വൃത്തികേടാക്കുകയാണ്.ഈ മരങ്ങൾ വെട്ടിക്കളയാം.ആ മരത്തിൽ നിറയെ പക്ഷികൾ കൂട് കൂട്ടിയിട്ടുണ്ടായിരുന്നു .

അടുത്തദിവസം കേശു കുറച്ച് ആൾക്കാരെ മരം വെട്ടാൻ വിളിച്ചുകൊണ്ടുവന്നു .മരം വെട്ടാൻ ആൾക്കാർ വന്നപ്പോൾ കണ്ടത്‌ മാമ്പഴം കഴിക്കുന്ന പക്ഷികളെ ആണ്.അവർ പറഞ്ഞു നിങ്ങൾ ഈ മരങ്ങൾ വെട്ടി നശിപ്പിക്കരുത് .നോക്കൂ അതിൽ എന്തുമാത്രം മാമ്പഴങ്ങൾ, പ്ലാവിലാണെങ്കിലോ നിറയെ ചക്കയും.ആ മരങ്ങളിൽ കൂട് കൂട്ടിയിരിക്കന്ന പക്ഷികളുടെ ശബ്ദങ്ങൾ കേൾക്കാൻ തന്നെ എന്ത് സുഖം .ഈ മരത്തെ ആശ്രയിച്ചുകഴിയുന്ന ഒരുപാട് പക്ഷികൾ ഈ മരത്തിൽ ഉണ്ട് .ഇത്‌ നശിപ്പിക്കുമ്പോൾ നശിച്ചുപോകുന്നത് അവരുടെ വാസസ്ഥലം കൂടിയാണ്.ആ മരത്തിലേക്ക് ഒന്ന് നോക്ക് ഒരു പക്ഷി മാമ്പഴം കൊത്തിതിന്നുന്നതും അതിനുശേഷം അതിന്റെ കുഞ്ഞിന് കൊണ്ട് കൊടുക്കുന്നതും.ദയവ് ചെയ്ത് നിങ്ങൾ അതിനെ നശിപ്പിക്കരുത് .മരം വെട്ടാനാണ് ഞങ്ങൾ വന്നതെങ്കിലും ഇത് കണ്ടപ്പോൾ ഞങ്ങൾക്ക് ഇത് വെട്ടിക്കളയാൻ തോന്നുന്നില്ല .ഇതെല്ലം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ കേശുവിനു തന്റെ തെറ്റ് മനസ്സിലായി .

ഓർക്കുക പ്രകൃതി അമ്മയാണ്.പ്രകൃതി എന്ന് പറയുന്നത് മനുഷ്യനും മൃഗങ്ങളും വൃക്ഷലതാദികളും കൂടിച്ചേർന്നതാണ് .പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെല്ലാം അത് നല്ലതായാലും ചീത്തയായാലും അതെല്ലാം വന്ന് പതിക്കുന്നത് നമ്മളിൽ തന്നെയാണ് .അതുകൊണ്ട്‌ പ്രകൃതിയെ സ്നേഹിക്കൂ.... സംരക്ഷിക്കൂ

ഹൃദ്യ
6ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം