ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/22 - 23 പ്രവർത്തനങ്ങൾ

കുഞ്ഞു കംപ്യൂട്ടർ വിദഗ്ദ്ധരെ കണ്ടെത്താൻ 'ജൂനിയർ ലിറ്റിൽ കൈറ്റ്സ്'

 
ജൂനിയർ ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിൽ


പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന 'ലിറ്റിൽ കൈറ്റ്സ് ' ന്റെ ചുവട് പിടിച്ച് യു.പി തലത്തിൽ 'ജൂനിയർ ലിറ്റിൽ കൈറ്റ്സ്' രൂപീകരിച്ച് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്തിന് മാതൃകയാകുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കംപ്യൂട്ടർ പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു യൂണിറ്റിന് രൂപം നല്കിയിരിക്കുന്നത്. ഭാഷാ കംപ്യൂട്ടിങ് , ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ മാഗസീൻ നിർമാണം, ഡിജിറ്റൽ പത്രം, കംപ്യൂട്ടർ പ്രസന്റേഷൻ, ന്യൂസ് മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കും. തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തിരണ്ട് കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നല്കുന്നത്. ഇവർ അടുത്ത ഘട്ട പരിശീലനത്തിൽ മറ്റു കുട്ടികൾക്ക് പരിശീലനം നല്കും. സ്കൂളിലെ പത്ത് ലാപ്ടോപ്പുകളും ഐടി ലാബും ഇതിനായി ഉപയോഗിക്കും. ജൂനിയർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടന വാർഡംഗം ബി.സുജിത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.മഹേഷ് അധ്യക്ഷനായി. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു, ആറ്റിങ്ങൽ എം.ടി. എൻ.പ്രിയ, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ , സ്റ്റാഫ് സെക്രട്ടറി എം.ബാബു, എസ്.ഐ റ്റി.സി. സി.എസ് വിനോദ്, പി. മനോജ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റ്റി.അനിൽ സ്വാഗതവും ഹെഡ്മാസ്റ്റർ എ.ഷാജി നന്ദിയും രേഖപ്പെടുത്തി.

വർണ്ണ പൊലിമയിൽ പ്രവേശനോത്സവം

വർണ്ണക്കൊടി കളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. മൺചിരാതിൽ തയ്യാറാക്കിയഅക്ഷരദീപവും , അക്ഷരമരവും കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളും ഏവർക്കും കൗതുകമായിമാറി. പ്രവേശനോത്സവ പരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ എം.എൽ എ  ശ്രീ. വി.ശശി നിർവ്വഹിച്ചു. മുദാക്കൽ പഞ്ചായത്ത് പ്രസിഡൻറ്  ശ്രീ. ചന്ദ്രബാബു യൂണിഫോം , പഠനോപകരണ വിതരണങ്ങളുടെ സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചു. വാർഡ്മെമ്പർ ശ്രീ. സുജിത , ബി.പി.സി. ശ്രീ പി സജി, ഡയറ്റ് ഫാക്കൽറ്റി ശ്രീ. ഷൈജു എസ് എം.സി ചെയർമാൻ  ശ്രീ.ശശിധരൻനായർ എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രശസ്ത കവി വിനോദ് വൈശാഖിയുടെ  സ്വര ക്കുടുക്ക എന്ന കവിതയുടെ പ്രകാശനം ഇതോടൊപ്പം നടന്നു. ഏഴാം ക്ലാസ് വിദ്യാർഥിയും ഭിന്നശേഷിക്കാരിയുമായ  ഭദ്രാദേവിയും കൂട്ടുകാരും ചേർന്ന് ഈ കവിതയുടെ വീഡിയോ ആവിഷ്കാരം സ്‌റ്റേജിൽ നടത്തിയത് വിശിഷ്ട വ്യക്തികളുടെ അഭിനന്ദനത്തിന് അർഹമായി. പ്രസ്തുത ചടങ്ങിൽ വച്ച് സർവീസിൽ നിന്ന് വിരമിച്ച പൂർവ്വ വിദ്യാർത്ഥികളായ ശ്രീ.രാജേന്ദ്രൻ (എ.എസ്.ഐ ഓഫ് പോലീസ്) , ശ്രീ. സനൽ കുമാർ ( ലെഫ്റ്റനന്റ് കേണൽ) എന്നിവരെ എസ്.പി.സി യുടെ നേതൃത്വത്തിൽ ആദരിച്ചു.പി.ടി.എ പ്രസിഡന്റ് എം.മഹേഷ് അദ്ധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ റ്റി. അനിൽ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി സതിജ എസ് നന്ദിയും അറിയിച്ചു.


ഇംഗ്ലീഷ് ക്ലബ്

ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലായ് 29 ന് ഔദ്യോഗികമായി ആരംഭിച്ചു. നൂറ്റിയൻപത് അംഗങ്ങൾ ഉള്ള ഗ്രൂപ്പിൽ നൂറിൽ കൂടുതൽ പ്രവർത്തനങ്ങളാണ് ഈ വർഷം നടന്നത്. Listening, Reading , Speaking , Writing തുടങ്ങിയ primary skills നു മുൻ‌തൂക്കം നൽകിയാണ് പ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ട് പോയത് . കഥ , കവിത , ന്യൂസ് , puzzles , word games, picture reading, english through songs തുടങ്ങി വിജ്ഞാനത്തിനും വിനോദത്തിനും ഭാഷാ നൈപുണിക്കുമുതകുന്ന നിരവധി പ്രവർത്തനങ്ങൾ മറ്റ് അധ്യാപകരുടെ സഹായത്തോടെ അവതരിപ്പിക്കാനും മികച്ച പ്രകടനങ്ങൾ കുട്ടികളിൽ നിന്ന് ഉണ്ടാക്കാനും സാധിചു. Text Reading, Poetry Reading തുടങ്ങിയ പ്രവർത്തനങ്ങൾ ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു . Model Reading നായി അറിയപ്പെടുന്ന അധ്യാപകരുടെയും, സാങ്കേതിക പ്രവർത്തകരുടെയും സഹായം തേടിയിരുന്നു. തെറ്റുകൾ തിരുത്താനും ഉച്ചാരണശുദ്ധിക്കും ഈ പ്രവർത്തനങ്ങൾ ഉപയോഗപ്പെട്ടിട്ടുണ്ട് എന്ന് കണ്ടിട്ടുണ്ട്. ഗ്രാമർ അനായാസം പഠിക്കാൻ സഹായിക്കുന്ന വീഡിയോകൾ, ഓൺലൈൻ ഗ്രാമർ ടെസ്റ്റുകൾ തുടങ്ങിയ കാര്യങ്ങൾ പുതിയ മാറ്റങ്ങൾക്കു വഴി തെളിച്ചിട്ടുണ്ട് . ഗ്രാമർ ബൈറ്റ്സ് എന്ന പംക്തി ഇംഗ്ലീഷ് ഗ്രാമറിലെ common errors തിരുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു.