ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

ലോക്ക് ഡൗൺ

എന്റെ സരിത അമ്മയും ജോയി പപ്പയും അച്ചു ചേട്ടനും അമ്മു ചേച്ചിയും കാനഡയിൽ നിന്നും എത്തി. ഈ സമയത്താണ് നമ്മുടെ ഇന്ത്യയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. അച്ചുചേട്ടനോടും അമ്മുചേച്ചിയോടും കളിക്കുന്നതിനായി ഞാൻ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ആരോഗ്യപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് 28 ദിവസം വീട്ടിൽ തന്നെ ഇരിക്കണമെന്ന് പറഞ്ഞു. ഞാൻ അമ്മയോട് കൊറോണയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു ഞങ്ങളാണ് അവർക്ക് വേണ്ടതെല്ലാം ചെയ്ത്കൊടുത്തത്. 28 ദിവസം കഴിയുന്നത് ഞാൻ എണ്ണി എണ്ണി കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. 28 ദിവസത്തെ ഏകാന്തത വാസം കഴിഞ്ഞ് അവർ പുറത്തിറങ്ങുന്നതിൽ ബുദ്ധിമുട്ടില്ലെന്നു ആരോഗ്യപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് ഞാൻ അവരെ കണ്ടു കെട്ടിപിടിച്ചു. എന്നു ഞങ്ങൾ അവരോടൊപ്പം ഡാൻസും പാട്ടും കളിയുമായി അടിച്ചുപൊളിക്കുന്നു. ഒരു വിഷമം മാത്രം അവർക്ക് തിരിച്ചുപോകാനുള്ള സമയം കഴിഞ്ഞു. വിമാന സർവീസ് ഇല്ലാത്തതിനാൽ അവർക്ക് പോകാൻ കഴിയുന്നില്ല. എങ്കിലും നമ്മുടെ രാജ്യത്തിനും നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണല്ലോ എന്ന് സമാധാനിക്കുന്നു.

ടെറിൻ സിബി
2 ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം