ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 34013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34013 |
| യൂണിറ്റ് നമ്പർ | LK/34013/2018 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | മാധവ് സുജിത്ത് |
| ഡെപ്യൂട്ടി ലീഡർ | ഹാരിക എം ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ് |
| അവസാനം തിരുത്തിയത് | |
| 06-04-2026 | Shajipalliath |
ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2024
2024-27പുതിയ ബാച്ചിലേക്ക് 83 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2024 ജൂൺ 15ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 79 കുട്ടികൾ പങ്കെടുത്തു .70 പേർ യോഗ്യത പരീക്ഷ പാസ്സായി. ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 40 സീറ്റിലേക്ക് പ്രവേശനം നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2024-27)
| SL NO | AD NO | NAME OF THE STUDENTS | PHOTOS |
|---|---|---|---|
| 1 | 6535 | ABHINAV M | |
| 2 | 7242 | ABHISHEK C A | |
| 3 | 7917 | AKHIL RAJ | |
| 4 | 6252 | AKHILJITH B | |
| 5 | 7194 | AKSHAY PRADEEP | |
| 6 | 6222 | AMITHRA C A | |
| 7 | 7287 | ANANDAKRISHNAN.S | |
| 8 | 7952 | ANANTHAKRISHNAN S | |
| 9 | 7915 | ANDERS PERERA | |
| 10 | 7240 | ANMARIYA C.A. | |
| 11 | 6250 | ANOOP KRISHNAN P S | |
| 12 | 7338 | ANUJA MADHU | |
| 13 | 6358 | ARJUN A | |
| 14 | 7066 | ARJUN KRISHNA P | |
| 15 | 7205 | ARJUNLAL | |
| 16 | 6219 | ARUN SHAIJAYAN | |
| 17 | 6218 | ASWIN RIGWED R | |
| 18 | 6225 | ATHUL KRISHNA C R | |
| 19 | 6221 | DEVANANDAN H. | |
| 20 | 7539 | DEVANARAYANAN B K | |
| 21 | 6224 | DEVANARAYANAN K V | |
| 22 | 7545 | HARICHAND K R | |
| 23 | 7220 | 23HARIKA M R | |
| 24 | 7246 | KASINATH P | |
| 25 | 7286 | MADHAV SUJITH | |
| 26 | 6936 | PRANOY BALAJI | |
| 27 | 7283 | RAHUL RAJESH | |
| 28 | 7183 | SABARI VASAV V K | |
| 29 | 7271 | SANJAI N S | |
| 30 | 7310 | SANJAY S | |
| 31 | 6363 | SAROJA K S | |
| 32 | 7928 | SAYOOJ S | |
| 33 | 7927 | SIVAPRASAD P | |
| 34 | 7281 | SREE LAKSHMI | |
| 35 | 6226 | SREEHARI K.R. | |
| 36 | 6220 | SREEHARI N J | |
| 37 | 7193 | SREEHARI P S | |
| 38 | 7244 | SREENAND P S | |
| 39 | 7191 | VIMAL SAD S | |
| 40 | 6797 | YEDHUKRISHNA |
പ്രിലിമിനറി ക്യാമ്പു്
ലിറ്റിൽകൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പും രക്ഷകർത്താക്കളുടെ യോഗവും 2024 ഓഗസ്റ്റ് 8 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി നിഷ ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു . ചേർത്തല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. സജിത്ത് സാറിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് . ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് 8 C യിൽ പഠിക്കുന്ന മാധവ് സുജിത് നന്ദി പറഞ്ഞു.
രക്ഷാകർത്തൃയോഗം
ലിറ്റിൽകൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗവും 2024 ഓഗസ്റ്റ് 8 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 3 pm ന് രക്ഷകർത്താക്കൾക്കുള്ള യോഗം ആരംഭിച്ചു. കെറ്റ് മാസ്റ്റർ ശ്രീ. ഷാജി പി ജെ സ്വാഗതം പറയുകയും തുടർന്ന് സജിത്ത് സാർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചു നൽകി.പ്രസ്തുത മീറ്റിംഗിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ നന്ദി പറഞ്ഞു 4. 30 ന് മീറ്റിംഗ് അവസാനിച്ചു.
ഡിജി ഫിറ്റ് - യു. പി വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ യു പി ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്കായി എല്ലാ മാസവും നടത്തിവരുന്ന കമ്പ്യുട്ടർ പരിശീലപരിപാടി ഈ മാസം നൽകിയത് 2024-27 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട 13 സ്റ്റുഡെൻ്റ് ആർ പി മാരാണ്. വിദ്യാർത്ഥികൾ തങ്ങൾക്കു ലഭിച്ച അറിവ് മറ്റുളളവർക്ക് പകർന്നു നൽകുന്നു. ജിമ്പ് ഉപയോഗിച്ചുള്ള ഡിജിറ്റൽ painting ക്ലാസുകൾ മാസ്റ്റർ വിമൽസാദ് കൈകാര്യം ചെയ്തു. ലിബറെ ഓഫീസർ റൈറ്റർ ഉപയോഗിച്ച് ടെക്സ്റ്റ് ഫോർമാറ്റിംങ് മാസ്റ്റർ മാധവ് സുജിത്തിൻ്റെ നേതൃത്ത്വത്തിൽ പരിശീലിപ്പിച്ചു. ആൻഡേഴ്സ് പെരേര, ശ്രീഹരി കെ ആർ, സഞ്ജയ്, ശ്രീ നന്ദ്,ദേവനാദൻ എച്ച്, ദേവനാരയണൻ ബി.കെ, ഹാരിക ,അഭിഷേക്,കാശിനാദ്,ദേവനാരായണൻ ,അനന്തകൃഷ്ണൻ എസ് തുടങ്ങി വിദ്യാർഥികൾ ക്ലാസിൽ സഹായിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ . ഷാജി പി ജെ ക്ലാസ് മോണിട്ടർ ചെയ്തു.
സ്ക്കൂൾതല ക്യാമ്പ് 2025 ഒന്നാം ഘട്ടം
ഗവ .ചാരമംഗലം സ്കൂളിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 40 വിദ്യാർഥികൾക്കുള്ള ഏകദിന ക്യാമ്പിൻ്റെ ഒന്നാംഘട്ട പരിശീലനം വെള്ളിയാഴ്ച ( 23/5/25) നടന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ച മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയിൽ സ്വാധീനിക്കുന്ന ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ഇതിൽ കലാനുസരണം ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലന ക്യാമ്പ് കൊണ്ടുള്ള ലക്ഷ്യമാക്കിയത്. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -അതിൻ്റെ മുന്നൊരിക്കങ്ങൾ , സ്വതന്ത്ര സോഫ്റ്റവെയർ വീഡിയോ എഡിറ്റിംഗ് സംവിധാനത്തിലൂടെ വീഡിയോ -എഡിറ്റിംഗ് അതിൻ്റെ ഡോക്യ മെൻ്റഷൻ എന്നിവയാണ് ഈ ഏകദിന പരിശീലന പരിപാടിയിലൂടെ ലക്ഷ്യ വെക്കുന്നത്. കുട്ടികളുടെ സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി, വിമർശനാത്മക ചിന്ത മറ്റ് സർഗ്ഗശേഷി വികാസം എന്നിവ വളർത്തി യെടുക്കുക എന്നതാണ് ലക്ഷ്യം. രാവിലെ 10 മണിക്ക് ആരംഭിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡണ്ട് ശ്രീ ഡി. വി ഗിരിപ്രസാദ് നിർവഹിച്ചു. ഗവ. എച്ച് എസ് എസ് ചേർത്തല സൗത്തിലെ ശ്രീ സെബാസ്റ്റ്യൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി. ജെ. , കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി. എസ് എന്നിവർ ക്യാമ്പിന് സഹായിച്ചു. മുഴുവൻ പേരും സന്നിഹിതരായ ക്യാമ്പിൽ ഉച്ചഭക്ഷണമൊരിക്കിയിരിന്നു. ലിറ്റിൽ കൈറ്റ്സ് ലീഡർ മാസ്റ്റർ മാധവ് സുജിത്ത് നന്ദി പറഞ്ഞു.
മോക്ക് ടെസ്റ്റ്-2025
ലിറ്റിൽ കൈറ്റ്സ് 2023 - 27 ൻ്റെ ബാച്ചിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരൂവാൻ അപേക്ഷ നൽകിയ 120 വിദ്യാർഥികൾക്ക് 17/6/25 മുതൽ 20/6/25 വരെ ദിവസങ്ങളിൽ 4ബാച്ച് തിരിച്ച് ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിനെ തിരഞ്ഞെടുക്കുന്നതിനായി, ജൂൺ മാസം 25 ന് നടക്കുന്ന പ്രവേശനപരീക്ഷയ്ക് മുന്നോടിയായി mock test നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് പരീക്ഷ പരിശീലനം നൽകുന്നതിനായി വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ച് മുൻ പരീക്ഷ ചോദ്യങ്ങൾ,വിൿടേഴ്സ് ക്ലാസ് ലിങ്കുകൾ എന്നിവ ഗ്രൂപ്പുവഴി അയച്ചുകൊടുത്തിരുന്നൂ. കൈറ്റ്സ് മാസ്റ്റർ ശ്രീ ഷാജി പി. ജെ, കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി. എസ് എന്നിവർ മോക്ക് ടെസ്റ്റ് നടത്തേണ്ട വിധം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും മോക്ക് ടെസ്റ്റിനെ മോണിട്ടർ ചെയ്യുകയും ചെയ്തു.
സമഗ്ര പ്ലസ് -വിദ്യാർഥികൾക്കായി
ലിറ്റിൽകൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി ചൊവ്വാഴ്ച(5/8/25) 1 pm മുതൽ 2pm വരെ സമഗ്ര പ്ലസിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. 2025-27 ലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ മാധവ് സുജിത്ത് ,കാശിനാഥൻ , ഹാരിക, ശ്രീലക്ഷ്മി തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. സമഗ്ര പ്ലസ് ൽ മൊബൈൽ ആപ്പ് ഡൗവൻ ലോഡ് ചെയ്ത് ലോഗിൻ ചെയ്യാതെ തന്നെ കുട്ടികൾക്ക് സമഗ്ര പ്ലസിൽ നിന്നും ടെക്സ്റ്റ് ബുക്ക്, പഠന വിഭവങ്ങൾ , വീഡിയോ, ഓഡിയോ, ചിത്രങ്ങൾ, മോഡൽ ചോദ്യങ്ങൾ , ചോദ്യശേഖരം എന്നിവ കാണുവാനും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും
ഭിന്ന ശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം
ഭിന്ന ശേഷി വിദ്യാർഥികൾക്ക് ഗവ ഡി വി എച്ച് എസ് എസ് ചരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകുന്ന ഈ വർഷത്തെ കമ്പ്യൂട്ടർ പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ് മിട്രസ് ശ്രീമതി. മിനി ടീച്ചർ 13/8/25 ന് 2 pm ന് നിർവ്വഹിച്ചു. സ്കൂളിലെ 15 ഓളം ഭിന്നശേഷി വിദ്യാർഥികൾക്ക് 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിമൽസാദ്, മാധവ് സുജിത്ത് എന്നിവർ ക്ലാസെടുത്തു. ട്രാഫിക്ക് ഗെയിം, ഡിജിറ്റൽ പെയിൻ്റിങ് എന്നിവയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. കൈറ്റ് മെൻ്റേഴ്സായ ശ്രീ ഷാജി പി. ജെ , വിജു പ്രിയ വി എസ് എന്നിവർ ക്ലാസ് മോനിട്ടർ ചെയ്തു.
ഡിജിറ്റൽ പൂക്കളമത്സരം
ലിറ്റിൽകൈറ്റ്സിലെ 9 ലെ അംഗങ്ങൾക്കായി വെള്ളിയാഴ്ച (29/8/25 ) ഡിജിറ്റൽ പൂക്കളമത്സരം സംഘടിപ്പിച്ചു . രാവിലെ 9.30 മണി മുതൽ 12.30 വരെ നടന്ന മത്സരത്തിൽ ഇങ്ക് സ്കേപ് , ജിമ്പ്, ക്ര്യത എന്നീ സോഫ്റ്റ്വവെയർ ഉപയോഗിച്ച് നടത്തിയ മത്സരത്തിൽ വിമൽസാദ് 9 A ,മാധവ് സുജിത്ത് 9C ,അക്ഷയ് പ്രദീപ് 9C - എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏകദിന ക്യാമ്പ് - 2025
ചാരമംഗലം ഗവ. ഡി വി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ഒക്ടോബർ മാസം 28 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റെ ശ്രീ D V ഗിരി പ്രസാദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കൈറ്റ് മെൻ്റർ ശ്രീ ഷാജി പി. ജെ സ്വാഗതവും കൈറ്റ് മെൻ്റർ ശ്രീമതി വിജു പ്രിയ വി എസ് നന്ദിയും പറഞ്ഞു. കൈറ്റ് ഓഫീസിലെ മാസ്റ്റർ ട്രെയിനർ ശ്രീ അഭിലാഷ് സാർ പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ കൈറ്റ് മെൻ്റർ ശ്രീ ഷാജി പി. ജെ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ മാസ്റ്റർ മാധവ് സുജിത്ത് ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.
ആധാർ അപ്ഡേഷൻ ക്യാമ്പ്
നമ്മുടെ സ്കൂളിലെ എസ് പി സി യൂണിറ്റിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ , എച്ച് എസ് കമ്പ്യൂട്ടർ ലാബിൽ വെച്ച് ഭാരതീയ തപാൽ വകുപ്പുമായി ചേർന്ന് ഇതുവരെ ആധാർ എടുക്കാത്ത കുട്ടികൾക്കും അഞ്ചുവയസ്സില് ആധാർ അപ്ഡേറ്റ് ചെയ്യേണ്ട കുട്ടികൾക്കും സൗജന്യമായി ആധാർ ക്യാമ്പ് 2025 നവംബർ 14 ന് രാവിലെ 9:30 മുതൽ വൈകീട്ട് 4 മണി വരെ സംഘടിപ്പിച്ചു. ഈ സേവനം ,ഞങ്ങളുടെ സ്കൂളിലെ എൽകെജി ,യുകെജി എൽ പി ക്ലാസുകളിൽ പഠിക്കുന്ന 27 കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ 8 പേർ ഇതിന് സഹായിച്ചു.
കൃത്രിമബുദ്ധി: ലിറ്റിൽ കൈറ്റ്സ് എ ഐ ബോധവൽക്കരണ ക്ലാസ്
ആധുനിക ലോകത്ത് കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കൃത്രിമബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ധാരണ നൽകുന്നതിനായി ഗവ.ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ചു നടന്ന ക്ലാസിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ മാധവ് സുജിത്ത്,കുമാരി ഹാരിക,ശ്രീലക്ഷ്മി എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. സാങ്കേതിക വിദ്യകൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ മാറ്റങ്ങളെ ക്രിയാത്മകമായി ഉൾക്കൊള്ളാൻ ഇത്തരം ക്ലാസ്സുകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.എ ഐ എന്നാൽ എന്ത്? സാധ്യതകളും വെല്ലുവിളികളും, ദൈനംദിന ജീവിതത്തിലെ എ ഐ,എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായി. കൃത്രിമബുദ്ധിയുടെ അടിസ്ഥാന തത്വങ്ങളെ ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും എ ഐ വരുത്തുന്ന മാറ്റങ്ങളും, ഇതിന്റെ ദുരുപയോഗം തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദീകരിച്ചു. മെറ്റ എ ഐ,ഗൂഗിൾ അസിസ്റ്റന്റ്, ചാറ്റ് ജിപിടി മുതൽ ഡ്രൈവറില്ലാ കാറുകൾ വരെയുള്ള അത്ഭുതങ്ങളെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീ ഷാജി പി ജെ, ശ്രീമതി.വിജുപ്രിയ വി എസ് എന്നിവർ ക്ലാസ്സുകൾ മോനിട്ടർ ചെയ്തു.. ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട സൈബർ സുരക്ഷയെക്കുറിച്ചും ക്ലാസ്സിൽ ഊന്നൽ നൽകി. അമ്മമാർക്ക് ക്ലാസ് നൽകേണ്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസിൽ പങ്കെടുത്തു. സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ തുറന്നുകാണിച്ച ഈ ക്ലാസ് പങ്കെടുത്തവർക്ക് വലിയൊരു അറിവ് പകർന്നു നൽകുന്നതായിരുന്നു.
ഫീഡിംങ് സ്ക്കൂൾ പരിശീലനം- കുട്ടി അധ്യാപകരായി ലിറ്റിൽ കൈറ്റ്സ്
കലവൂർ: അറിവ് പങ്കുവെക്കുന്നതിലൂടെ കുട്ടികളിലെ സാങ്കേതിക നൈപുണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്സിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കലവൂർ പി.ജെ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഏകദിന ഐ.ടി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് 'കുട്ടി അധ്യാപകരായി' മാറിയത് വേറിട്ടൊരു അനുഭവമായി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പി ജെ യു പി എസ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സതീഷ് നിർവ്വഹിച്ചു. ആധുനിക കാലഘട്ടത്തിൽ സാങ്കേതിക വിദ്യയിലുള്ള അറിവ് ഓരോ വിദ്യാർത്ഥിക്കും അനിവാര്യമാണെന്നും, ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുമാരി ഹാരിക, മാസ്റ്റർ മാധവ് സുജിത്ത്, മാസ്റ്റർ വിമൽസാദ് എന്നിവരാണ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. തങ്ങളുടെ ചെറിയ സഹോദരങ്ങൾക്ക് സാങ്കേതിക കാര്യങ്ങൾ ലളിതമായി പറഞ്ഞു കൊടുത്ത ഈ കുട്ടി അധ്യാപകർ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.വിദ്യാർത്ഥികൾക്ക് ഏറെ കൗതുകകരവും വിജ്ഞാനപ്രദവുമായ മൂന്ന് വിഷയങ്ങളിലാണ് പ്രധാനമായും പരിശീലനം നൽകിയത്: ഡിജിറ്റൽ പെയിന്റിംഗ്: കമ്പ്യൂട്ടറിലൂടെ ചിത്രങ്ങൾ വരയ്ക്കാനും നിറം നൽകാനുമുള്ള സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. സ്റ്റെല്ലേറിയം (Stellarium): ആകാശവിസ്മയങ്ങളെയും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകി. ട്രാഫിക് ഗെയിംസ്: വിനോദത്തിലൂടെ ഗതാഗത നിയമങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ട്രാഫിക് ഗെയിമുകൾ പരിശീലനത്തിൽ പ്രധാന ആകർഷണമായിരുന്നു. ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റെറന്മാരായ ശ്രീ .ഷാജി പി ജെ ,ശ്രീമതി വിജുപ്രിയ വി എസ് , എസ് ഐ റ്റി സി ശ്രീ റെനീഷ് എന്നിവർ ക്ലാസ് മോനിട്ടർ ചെയ്തു.പരിശീലനത്തിന് മേൽനോട്ടം വഹിച്ചു. പി.ജെ.യു.പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പരിശീലകർക്ക് മികച്ച പിന്തുണയാണ് നൽകിയത്.
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് - പങ്കാളിത്തം
2024 - 27 LK ബാച്ചിൽ നിന്ന് 8 കുട്ടികൾ അനിമേഷൻ / പ്രോഗ്രാമിങ് വിഭാഗങ്ങളിൽ നിന്നായി ഈ വർഷത്തെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . പ്രോഗ്രാമിങ് വിഭാഗത്തിലേക്ക് ആന്റേഴ്സ് പെരേര,അക്ഷയ് പ്രദീപ്,ശ്രീനന്ദ് പി എസ്,ശ്രീഹരി പി എസ് എന്നിവരും അജേഷ് , ഹാരിക എം ആർ,മാധവ് സുജിത്ത്, അഭിഷേക് സി എ എന്നിവർ അനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. ചേർത്തല Holyfamily HSS ൽ വെച്ച് ഡിസംബർ 31 , ജാനുവരി 01 തീയതികളിൽ നടന്ന സബ്ജില്ലാ ക്യാമ്പിൽ നിന്ന് വിമൽസാദ് എസ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. St Joeph HSS for Girls, Alappuzha വെച്ച് ഫെബ്രുവരി 7 , 8 തീയതികളിൽ നടന്ന അനിമേഷൻ വിഭാഗം ജില്ലാ ക്യാമ്പിൽ നിന്ന് വിമൽസാദ് എസ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടി .
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനവും ഐ റ്റി ജേതാക്കളെ ആദരിക്കലും
ചാരമംഗലം:ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'കൈറ്റ് വേഴ്സ്' (KITE VERSE) ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി പി. ഐ. മാഗസിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വിവരസാങ്കേതികവിദ്യയിലുള്ള മികവും കോർത്തിണക്കിയാണ് ഈ ഡിജിറ്റൽ മാഗസിൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികൾ തന്നെ തയ്യാറാക്കിയ ലേഖനങ്ങൾ, കവിതകൾ, ഡിജിറ്റൽ ചിത്രരചനകൾ എന്നിവ 'കൈറ്റ് വേഴ്സിൽ' ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഇത്തരം നൂതനമായ പ്രവർത്തനങ്ങൾ ഏറെ ഗുണകരമാകുമെന്ന് പ്രകാശന കർമ്മം നിർവഹിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു.തുടർന്ന് ഐ റ്റി മേളയിലെ ജേതാക്കളായ വിമൽസാദ്, ബാലഗോപാൽ എം ബി, മിയ പ്രതീഷ് എന്നിവരെ പ്രതേ്യകം ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രതിനിധികൾ, അധ്യാപകർ, ലിറ്റിൽ കൈറ്റ്സ് മെന്റേഴസ്, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.



