ഇരുമ്പു മറകൾ എത്ര തന്നെ തീർത്താലും
ഒറ്റക്കാൽ ഗോപുരങ്ങളിൽ കയറി മറിഞ്ഞാലും
ഒടുവിലൊരു ദിനം
അവർ നിങ്ങളെ തേടിയെത്തും....
സർവസംഹാരത്തിനായ് നീയൊരുക്കിയ
ആയുധക്കൂമ്പാരങ്ങളെ വെല്ലുന്ന
ഇച്ഛാശക്തിയുമായി
കത്തുന്ന വിരലുകൾ നിന്റെ നേരെ ചൂണ്ടുവാൻ
പൊള്ളുന്ന വാക്കുകളാൽ
നിന്റെ പൊള്ളത്തരങ്ങൾ പൊളിച്ചെറിയുവാൻ .....
ഒടുവിൽ,
നിന്നെ അവരോടൊപ്പം എല്ലാം നഷ്ടപ്പെട്ടവനായ്
അണിചേർക്കുവാൻ...
അവർ വരും....