ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/അക്ഷരവൃക്ഷം/കാക്ക പഠിപ്പിച്ച പാഠം
കാക്ക പഠിപ്പിച്ച പാഠം.
പരീക്ഷകൾ ഇല്ലാത്തതിനാലും അവധിക്കാലമായതിനാലും ഉണ്ണിക്കുട്ടൻ എന്നും വൈകിയാണ് ഉണരാറ്. പ്രഭാത കർമ്മത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും കാര്യമായാലും ഈ വക കാര്യങ്ങളിൽ ഉണ്ണിക്കുട്ടൻ കുഴിമടിയൻ ആണ്. മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ ഉണ്ണിക്കുട്ടൻ ശ്രദ്ധിക്കാറില്ല. അമ്മ തന്റെ പണി തിരക്കിനിടയിൽ ടിവി കാണുകയായിരുന്ന ഉണ്ണിക്കുട്ടൻനോട് പറഞ്ഞു, ഉണ്ണി നീ വാർത്തകൾ ശ്രദ്ധിച്ചോ? കൊറോണ യാണ് ലോകം മുഴുവനും. കൈകൾ കഴുകി എപ്പോഴും ശുചി യാക്കണം എന്ന് പറയുന്നത് നീ ശ്രദ്ധിക്കുന്നുണ്ടോ? ഉം, ഉണ്ണി ചെറിയൊരു മറുപടി കൊടുത്തു. അമ്മയ്ക്ക് എങ്ങനെയെങ്കിലും ഉണ്ണിയെ നല്ല ശുചിത്വം ഉള്ള കുട്ടി ആക്കണം ണം എന്നുണ്ട് എന്താണ് ഒരു വഴി അമ്മ ആലോചിച്ചു എന്നാൽ ഉണ്ണിക്ക് ഒരു സത്യം പറഞ്ഞു കൊടുക്കാം. അമ്മ ഉണ്ണിയെ വിളിച്ചു, അടുത്തിരുത്തി, ഉണ്ണി നീ കാക്കകളെ ശ്രദ്ധിച്ചിട്ടുണ്ടോ? കറുത്ത നല്ല അഴകുള്ള ജീവിയാണ് കാക്ക നമ്മുടെ മുറ്റത്തും പറമ്പിലും മറ്റും ഉള്ള ഭക്ഷണാവശിഷ്ടങ്ങൾ ആണ് അവയുടെ ആഹാരം. എല്ലാം കൊത്തി ഭക്ഷിച്ച് മുറ്റം വളരെ വൃത്തിയാക്കും തന്റെ ശരീരത്തിന്റെ അഴുക്ക് കളയാൻ അവ ദിവസേന കുളിക്കും ഇതൊക്കെ അറിയോ എന്റെ ഉണ്ണിക്ക്? ഇല്ല. ഉണ്ണി മറുപടി പറഞ്ഞു. പിന്നെ കാക്ക ഒരു വൃത്തിയുള്ള ജീവി! എനിക്ക് തോന്നുന്നില്ല ഉണ്ണി പറഞ്ഞു. അമ്മ ചിന്തിച്ചു എന്നാൽ ഉണ്ണി യുമായി ഒരു പന്തയം വെച്ചുകളയാം. എന്നാൽ ഉണ്ണി നീ കേട്ടോ, മോൻ കാക്കകളെ നിരീക്ഷിച്ച് അമ്മ പറഞ്ഞത് മുഴുവൻ ശരിയാണോ എന്ന് നോക്കണം. അമ്മ പറഞ്ഞത് മുഴുവൻ ശരിയാണെങ്കിൽ മോൻ ഒരു ശുചിത്വമുള്ള കുട്ടിയായി ജീവിക്കണം അഥവാ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ മോൻ പറഞ്ഞ ഏതൊരു കാര്യവും ഞാൻ സാധിച്ചു തരാം. ഇവ കേട്ടയുടൻ ഉണ്ണിക്ക് സന്തോഷമായി, ഉണ്ണി കാക്കകളെ നിരീക്ഷിക്കാൻ തുടങ്ങി അമ്മ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഉണ്ണിക്ക് പിന്നീട് മനസ്സിലായി. ഉണ്ണി നല്ല ശുചിത്വമുള്ള കുട്ടിയായി ജീവിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ