ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ശുചിത്വത്തിൽ നിന്ന് ലഭിച്ച പാഠം
ശുചിത്വത്തിൽ നിന്ന് ലഭിച്ച പാഠം
ഒരു ഗ്രാമത്തിൽ ബാലു, ദിനേശ് എന്നീ രണ്ടു സഹോദരന്മാ൪ ജീവിച്ചിരുന്നു. അവ൪ എന്നും രാവിലെ വിടിന് കുറച്ചകലെയുള്ള പാ൪ക്കിൽ കളിക്കാ൯ പോകുമായിരുന്നു. ഒരു ദിവസം അവ൪ വഴിയിലൂടെ പോകുമ്പോൾ ഹെൽമറ്റ് ധരിച്ച രണ്ടു പേ൪ സ്കൂട്ടറിൽ നിന്ന് മാലിന്യങ്ങൾ റോഡരികിലേക്ക് വലിച്ചെറിയുന്നത് കണ്ടു. അപ്പോൾ ബാലു പറഞ്ഞു , എടാ ദിനേശാ, നോക്ക് നീ അത് കണ്ടോ? നമ്മുടെ ഈ മനോഹരമായ ഗ്രാമത്തിൽ ഇവരാണ് മാലിന്യങ്ങൾ തള്ളുന്നത്. ഇവ൪ നാട് മലിനമാക്കൂക മാത്രമല്ല ഇവിടെയുള്ളവ൪ക്ക് രോഗങ്ങൾ പകർത്തുകയും കൂടി ചെയ്യുന്നു. പക്ഷേ നമുക്ക് എന്ത ചെയ്യാനാകും? അപ്പോൾ ദിനേശ് പറഞ്ഞു, നമുക്ക് പോലീസുകാരെ വിളിച്ച് വിവരമറിയിക്കാം. ബാലുവും അത് സമ്മതിച്ചു. അങ്ങനെ അവർ പോലീസിൽ വിവരമറിയിച്ചു. അടുത്ത ദിവസം രാവിലെ കുട്ടികൾ പോലീസുകാ൪ക്കൊപ്പം പാ൪ക്കിനരികെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ സ്കൂട്ടറിൽ മാലിന്യവുമായി രണ്ടുപേ൪ അവിടെയെത്തി. പോലീസുകാ൪ അവരെ കയ്യോടെ പിടികൂടി. ബാലുവിനേയും ദിനേശിനേയും പോലീസ് അഭിനന്ദിച്ചു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |