സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവേശനോത്സവം

 
pravesanolsavam
 

ജൂൺ 1 പ്രവേശനോത്സവം അക്ഷരദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.അതിയന്നൂർ ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് ആദ്യതിരിക്ക്  ദീപം പകർന്നു.നവാഗതരെ പൂക്കളും മധുരവും നൽകി സ്വീകരിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ ബിനു അധ്യക്ഷനായ മീറ്റിംഗിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി അനിത എൻ.ഡി സ്വാഗതം ആശംസിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെറോംദാസ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രദീപ് എം.റ്റി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ദീപു ജി.എസ് ,വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ ,പൂർവ്വ അധ്യാപകരായ ശ്രീ സുശീലൻ,ശ്രീമതി കനകമ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും സംയുക്തമായി പഠനോപകരണങ്ങളടങ്ങിയ കിറ്റ് മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു

വായനവാരം

 
Library visit
 
 

ജൂൺ 19 മുതൽ 26 വരെ ഒരാഴ്ചക്കാലം വായനവാരമായി ആചരിച്ചു.ക്ലാസ്സ്‌ലൈബ്രറി,സ്കൂൾലൈബ്രറി,ഇവ വിപുലീകരിച്ചു.ക്ലാസ്സ്‌ലൈബ്രേറിയന്മാർക്ക് ലൈബ്രറി ചുമതല നൽകി.പുസ്തകപ്രദർശനം നടത്തി.കുട്ടികൾ ധാരാളം പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെട്ടു.അക്ഷരമരം,പുസ്തകമരം,പുസ്തകച്ചെപ്പ്,എന്നിവ കുട്ടികൾതയ്യാറാക്കി.അമ്മവായന വിപുലമാക്കാൻ കൂടുതൽ അമ്മമാർക്കു സ്കൂൾ ലൈബ്രറിയിൽ മെമ്പർഷിപ് നൽകി.കവിതാലാപനം,പുസ്തകവായന, വായനകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.സമാപനദിവസം സി.വി.കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാല സന്ദർശിക്കുകയും ധാരാളം പുസ്തകങ്ങൾ പരിചയപ്പെടുകയും കുട്ടികൾക്ക് അവിടെ മെമ്പർഷിപ്പെടുക്കാനും വായനക്കായി പുസ്തകങ്ങൾ എടുക്കാനും സാധിച്ചു.

  

പ്രകൃതിനടത്തം

 
 
 

കുട്ടികൾ പ്രകൃതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി പ്രകൃതിനടത്തം എന്ന പരിപാടി സംഘടിപ്പിച്ചു.സ്കൂൾപ്രധാനാദ്ധ്യാപിക അനിത ടീച്ചറിന്റെ നേതൃത്വത്തിൽ ജൂൺ 26 തിങ്കളാഴ്ചയാണ് സ്കൂളിൽനിന്നും കാൽനടയായി കുട്ടികളെ സമീപത്തെ ശാന്തിഗ്രാം പ്രകൃതിചികിത്സ ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.ശാന്തിഗ്രാമിലെ ശ്രീ പങ്കജാക്ഷൻ,ശ്രീമതി ശാന്തമ്മ എന്നിവർ പ്രകൃതിയിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.അവിടുത്തെ കാവ്,കുളം,ഔഷധസസ്യങ്ങൾ,വെച്ചൂരിപശൂക്കൾ ,പ്രകൃതിദത്ത ഔഷധക്കൂട്ടുകൾ,ലൈബ്രറി തുടങ്ങിയ വൈവിധ്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.ചിത്രംവര,നിറംനല്കൽ ,ചെടികളുടെപേര് എഴുതൽ ,കഥാരചന,കുറിപ്പുതയ്യാറാക്കൽ എന്നിവ തുടർപ്രവർത്തനമായി നടന്നു.

   

ലഹരിവിരുദ്ധദിനം

 

ജൂൺ 26 ന് ലഹരിവിരുദ്ധപ്രവർത്തനങ്ങൾ നടത്തി.പ്രഥമാധ്യാപിക ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എസ്.എം.സി.ചെയർമാൻ ,വാർഡ്‌മെമ്പർ ശ്രീ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.ലഹരിവിരുദ്ധ പരിപാടികൾനടത്തി.

ശില്പശാല

ജൂലൈ 29 ന് സ്കൂളിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു.സംയുക്തഡയറി ,സചിത്രപാഠപുസ്തം ഇവ രക്ഷിതാക്കളെ പരിചയപ്പെടുത്തുക,രക്ഷിതാക്കളുടെ സഹകരണത്തോടെ പഠനോപകരണ നിർമ്മാണം ഇവയായിരുന്നു ലക്ഷ്യം.പരമാവധി രക്ഷിതാക്കൾ പങ്കെടുത്തു .ഒന്ന്,രണ്ട് ക്ലാസ്സുകളിൽ സംയുക്തഡയറി ,സചിത്രപാഠപുസ്തം ഇവ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾക്ക് എങ്ങനെ തയ്യാറാക്കാമെന്ന് ബോധവൽക്കരിച്ചു. പഠനോപകരണങ്ങളും വായനക്കാർഡും നിർമ്മിക്കുകയും ചെയ്തു.മൂന്ന്,നാല് ക്ലാസ്സുകളിൽ ഗണിതം,ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പഠനോപകരണങ്ങൾ തയ്യാറാക്കി.

കഥയുത്സവം

പ്രീപ്രൈമറി കുഞ്ഞുങ്ങളെ കഥയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കുന്നതിനായി ജൂലൈ 7 ന് കഥയുത്സവം നടത്തി.ബി.ആർ.സി.കോഡിനേറ്റർ ദീപ ടീച്ചർ രസകരമായ കഥ അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉത്‌ഘാടനം ചെയ്തു.മുഖ്യാതിഥിയും മുത്തശ്ശിയുമായ ശ്രീമതി ലീല ഗുണപാഠകഥ അവധരിപ്പിച്ചു.ആകർഷകമായ വസ്തുക്കളുടെ സഹായത്തോടെ പ്രധാനാധ്യാപിക അനിത ടീച്ചർ , പ്രീപ്രൈമറി അദ്ധ്യാപിക ,രക്ഷിതാക്കൾ,കുഞ്ഞ് കൂട്ടുകാർ തുടങ്ങിയവർ കഥ അവതരിപ്പിച്ചു.

വരയുത്സവം

വരയിലൂടെ വർണ്ണങ്ങളുടെ ലോകത്തേക്ക് പ്രീപ്രൈമറി കുട്ടികളെ ആകർഷിക്കാൻ സെപ്റ്റംബർ 19 ന് വരയുത്സവം സംഘടിപ്പിച്ചു.പ്രധാനാധ്യാപിക അനിത ടീച്ചർ പരിപാടി ഉത്‌ഘാടനം ചെയ്തു.പൂർവ്വവിദ്യാർത്ഥിയും ആർട്ടിസ്റ്റുമായ ശ്രീ അനന്ദു മുഖ്യാതിഥിയായിരുന്നു .രക്ഷിതാക്കളും കുട്ടികളും വരച്ച ഓരോ വര   കോർത്തിണക്കിയപ്പോൾ മനോഹരമായ മരവും തീവണ്ടിയും രൂപംകൊണ്ടു.തുടർന്ന് രക്ഷിതാക്കളും കുട്ടികളും വരകളിലൂടെയും നിറങ്ങളിലൂടെയും  വർണ്ണവിസ്മയം ഒരുക്കി.

സ്വാതന്ത്ര്യദിനാഘോഷം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.എസ്.എം.സി.ചെയർമാൻ ശ്രീ ബിനു പതാക ഉയർത്തി.പ്രധാനാധ്യാപിക അനിത ടീച്ചർ ,വാർഡ്‌മെമ്പർ ശ്രീമണികണ്ഠൻ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പതാകനിർമ്മാണം ,പ്രസംഗം,ദേശഭക്തി ഗാനാലാപനം ക്വിസ്,പതിപ്പ്‌നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

ഓണാഘോഷം

കേരളീയരുടെ ദേശീയ ഉത്സവമായ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുമയോടെ പങ്കെടുത്തു.അമ്മമാരുടെ തിരുവാതിര ഏറെ ആകർഷണീയമായി .പൂക്കളവും മാവേലിയും ആർപ്പുവിളികളും ആഘോഷത്തെ കെങ്കേമമാക്കി.വടംവലി,സുന്ദരിക്ക്‌പൊട്ടുതൊടൽ,കസേരകളി,കലമടി തുടങ്ങിയ കളികളും അരങ്ങേറി.വിഭവസമൃദ്ധമായ ഓണസദ്യ ഏവരും ആസ്വദിച്ചുകഴിച്ചു

അധ്യാപകദിനം

അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിവിധ പരിപാടികൾനടന്നു.അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അധ്യാപകരായിഒന്നുമുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തു.ബി.ആർ.സി.കോഡിനേറ്റർ ദീപടീച്ചർ സ്കൂൾ സന്ദർശിക്കുകയും കുട്ടിഅധ്യാപകർക്ക് ആശംസകൾ നേരുകയും ചെയ്തു.കുട്ടികൾ അധ്യാപകർക്ക്  ആശംസാകാർഡുകൾ കൈമാറി. അധ്യാപകരായപ്പോൾ ഉണ്ടായ അനുഭവങ്ങൾ കുട്ടികൾ പങ്കുവച്ചു.

സ്കൂൾകലോത്സവം

കുട്ടികളുടെ കലാപരമായ കഴിവുകൾ മാറ്റുരക്കുന്ന സ്കൂൾകലോത്സവം ഒക്ടോബർ 18 ന് അരങ്ങേറി.പ്രധമാധ്യാപിക അനിതടീച്ചർ ഉത്‌ഘാടനം ചെയ്തു.ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്‌ജില്ലാകലോത്സവത്തിൽ പങ്കെടുപ്പിച്ചു.കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.ദേശഭക്തി ഗാനാലാപനത്തിന് A ഗ്രേഡ് ലഭിച്ചു.

കേരളപ്പിറവി 

നവംബർ 1 കേരളപ്പിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ കേരളവേഷം ധരിച്ചെത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ അവധരിപ്പിച്ചു.

പഠനവിനോദയാത്ര

കുട്ടികളുടെ മാനസികോല്ലാസത്തിനും കാണാകാഴ്ചകൾ കാണുന്നതിനുമായി കന്യാകുമാരി കേന്ദ്രീകരിച്ച് പഠനവിനോദയാത്ര സംഘടിപ്പിച്ചു.ഫെബ്രുവരി 2  ന് രാവിലെ 6.30 ന് പുറപ്പെട്ടു.കുട്ടികളും അധ്യാപകരും എസ് .എം.സി അംഗങ്ങളും ഉൾപ്പെടെ 45 പേർ പങ്കെടുത്തു.തൃപ്പരപ്പ് ,പത്മനാഭപുരം കൊട്ടാരം ,വട്ടക്കോട്ട,പഴത്തോട്ടം,കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.വിജ്ഞാനപ്രദവും ആനന്ദകരവുമായ പഠനം ആസ്വദിക്കുവാൻ കുട്ടികൾക്ക് സാധിച്ചു.

സചിത്രഡയറി പ്രകാശനം

ഭാഷാശേഷി വികസനവുമായി ബന്ധപ്പെട്ട് 1 ,2 ക്ലാസ്സുകളിലെ കുട്ടികൾ തയ്യാറാക്കിയ സചിത്ര ഡയറി ഏറെ പ്രശംസനാർഹമായ പ്രവർത്തനമായിരുന്നു.കുഞ്ഞുങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ കോർത്തിണക്കി രക്ഷിതാക്കളുടെ സഹായത്തോടെ വർണ്ണവിസ്മയം തീർത്ത ഈ സചിത്ര ഡയറി തേൻതുള്ളിപോലെ മാധുര്യമേറിയതാണ്.തേൻതുള്ളികൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച സചിത്ര ഡയറി മാർച്ച് 1 ന് ബഹുമാനപ്പെട്ട കോവളം നിയോജക മണ്ഡലം എം.എൽ .എ ശ്രീ .വിൻസെന്റ് പ്രകാശനം ചെയ്തു.

അമ്മമാരുടെ പുസ്തകപ്രകാശനം

സ്കൂൾവാർഷികം

സ്കൂളിന്റെ 140 ആം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ സമ്മേളനവും മാർച്ച് 1 ന് സാഘോഷം കൊണ്ടാടി.എസ്.എം.സി ചെയർമാൻ അധ്യക്ഷനായ മീറ്റിംഗിൽ പ്രഥമാധ്യാപിക അനിത ടീച്ചർ സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട കോവളം നിയോജകമണ്ഡലം എം.എൽ.എ ശ്രീ വിൻസെന്റ് ഉത്‌ഘാടനകർമ്മം നിർവ്വഹിക്കുകയും 1 ,2 ക്ലാസ്സിലെ കുട്ടികളുടെ സചിത്രഡയറിയിൽ  നിന്നും അടർത്തിയെടുത്ത തേൻതുള്ളികൾ എന്ന ബുക്ക് പ്രകാശനം ചെയ്യുകയും ചെയ്തു.ബഹുമാനപ്പെട്ട അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് ആശംസയർപ്പിക്കുകയും നമ്മുടെസ്കൂളിലെ അമ്മമാരായ ശ്രീമതി ചിത്ര, ശ്രീമതി ഷീജ, ശ്രീമതി നീതു എന്നിവർ രചിച്ച 3 പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയും ചെയ്തു.ബഹുമാനപ്പെട്ട കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രലേഖ ആശംസയർപ്പിക്കുകയും സ്കൂളിന്റെ തനതുപത്രം ജ്വാല പ്രകാശനം ചെയ്യുകയും ചെയ്തു.സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും മുൻ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീ സുഗതൻ സർ ആശംസകളർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജോയ് വർഗീസ് കൃതജ്ഞതയർപ്പിച്ചു.എൽ.എസ്.എസ് വിജയികളായ കുമാരി ഹരിത, കുമാരി അഷ്ടമി എന്നിവരെ ആദരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

പഠനോത്സവം

ഈ അധ്യയന വർഷം നടന്ന പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മികവും,പഠനനേട്ടങ്ങളുടെ അവതരണവും മാർച്ച് 7 ന് അരങ്ങേറി.എസ്.എം.സി.ചെയർമാൻ ശ്രീ ബിനു പരിപാടി ഉത്‌ഘാടനം ചെയ്തു.ബി.ആർ.സി.കോഡിനേറ്റർ ദീപ ടീച്ചർ ആശംസകളർപ്പിച്ചു.കുട്ടികളുടെ സർഗസൃഷ്ടികളുടെയും പഠനോപകരണങ്ങളുടെയും പ്രദർശനം നടത്തി.കഥ,കവിത,നാടകം,റോൾപ്ലേ,നാടൻപാട്ട്,പാവനാടകം,കവിപരിചയം,.ആക്ഷൻസോങ്, സ്കിറ്റ്,ഗണിതമേള തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവരുടെ സർഗ്ഗകഴിവുകൾ പ്രകടിപ്പിക്കുവാൻ സാധിച്ചു.

ആട്ടവും പാട്ടും

മാർച്ച് 7 ന് പ്രീ പ്രൈമറി കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ആട്ടവും പാട്ടും.

കരാട്ടെ പരിശീലനം