ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിൽ നിന്നെത്തിയൊരി
കൊറോണ വയറസ്സേ,,,,,,
നാടുചുറ്റാനിറങ്ങി നീ
നാട്ടിൽ പെരുകിയല്ലോ,,,,,,
നാട്ടിലാകെ നിന്നുടെ ചങ്ങല
വലിഞ്ഞു മുറുകുന്നു.
നാട്ടുകാരെ ചങ്ങലയെല്ലാം വലിച്ചു പൊട്ടിക്കൂ.
ലോകമാകെ പടർന്നു പിടിച്ച
കൊറോണ വയറ സ്ലേ.
ഈ ഉരുണ്ട ഭൂമിയേ നീ
മാസ്കണിയിച്ചില്ലേ,,,,,,,
ലോകമാ കേ ശ്വാസം മുട്ടി.
പിടഞ്ഞു വീഴുന്നു
ഡോക്ടർമാരെ ഇവർക്ക് കുറച്ച് പ്രാണവായു നൽകു.
ദൈവങ്ങളെല്ലാം വെള്ളക്കോട്ടണിഞ്ഞു നിൽക്കുന്നു.
രാവും പകലൊന്നില്ലാതവർ
ഓടി നടക്കുന്നു.
അലഞ്ഞു നടക്കും ചേട്ടന്മാരെ തല്ലിയോടിക്കാൻ
ലാത്തിയുമേന്തി നിൽപ്പുണ്ട താ
പോലീസ് മാമൻമാർ,,,,,,,,
ഏതു കാര്യം മടിയുംകൂടാ
തേതു നിമിഷവും
ഐക്യത്തോടെ പ്രവർത്തിക്കുവാൻ
സഖാക്കളുണ്ടിവിടെ,,,,,,,,,,
സർക്കാർ നമ്മുടെ ഒപ്പമല്ല
മുന്നിൽ തന്നെയുണ്ട്.
നൻമ തൻ പ്രകാശം പരത്താൻ
മോദീ ജിയും ഉണ്ട്,,,,,,,,,,
വടിയുമേന്തി നിൽപ്പുണ്ടതാ ശൈലജ ടീച്ചർ
അവർ മാത്രം പോരാ നമ്മുക്ക്
പോരാടിടുവാൻ,,,,,,,,,,,,
ഞാനും നീയും അവനും അവളും
സൈനീകർത്തന്നെ,,,,,,,
കൈകൾ കോർക്കാം ഒറ്റക്കെട്ടായ്
പൊരുതി ജയിച്ചീടാം,,,,,,
നാട്ടുകാരെ വീട്ടുകാരെ ചങ്ങല പൊട്ടിക്കു,,,,,
നാട്ടുകാരെ വീട്ടുകാരെ വീട്ടിൽ ഇരിക്കു,,,,,,,,,,

അനുശ്രീ സന്തോഷ്
10 A ഗവ. വി എച്ച് എസ് എസ് കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത