ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃതീ നീ എത്ര ധന്യ

പ്രകൃതീ നീ എത്ര ധന്യ

മാതാവേ പ്രകൃതീ നീ എത്ര ധന്യ
എന്തും സഹിക്കുന്ന നിൻ മനസ്സിൽ
മുഴങ്ങുന്നു ശാന്തിതൻ മന്ത്രങ്ങൾ.
നിൻ മക്കൾ മാനുഷർ കാട്ടുന്ന ക്രൂരത
നിൻ ശാന്തി മന്ത്രത്താൽ മായയായ് മാറുന്നു
നിൻ ഹരിതാഭം മായ്ക്കുന്നു നിൻ മക്കൾ
സ്വയം സാർവ്വനാശത്തിൻ വിത്ത് വിതക്കുന്നു.
ആയിരം സുര്യൻമാർ കത്തുന്ന കാന്തിയെ
കാർന്നു തിന്നുന്നു നീചരാം മാനവർ
എങ്കിലും ധന്യയാം മാതാവാം പ്രകൃതി നീ
മാനുഷർക്കേകുന്നു ശാന്തിതൻ വരദാനം.

മാളവിക മോഹനൻ
8 എ ഗവ:എച്ച്.എസ്.എസ്.,അഞ്ചൽ.ഈസ്റ്റ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത