ഗവ. യു പി എസ് തത്തപ്പിള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വായനദിനം @ GHS തത്തപ്പിള്ളി

പ്രമാണം:Imaage.jpg

പ്രമുഖ എഴുത്തുകാരനും ചിത്രകാരനുമായ ശ്രീ സുരേഷ് തമ്മാനിമറ്റം ഞങ്ങളുടെ സ്കൂളിൽ ഇന്ന് വായനദിനം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ഉൾപ്പെടെയുള്ള വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചിത്രകാരിയും തത്തപ്പിള്ളി സ്കൂൾ എട്ടാം തരം വിദ്യാർത്ഥിനിയുമായ കുമാരി ചൈതന്യ ചന്ദ്രൻ ഡിസൈൻ ചെയ്ത സ്കൂൾ ലോഗോയുടെ പ്രകാശനകർമ്മവും അദ്ദേഹം നിർവ്വഹിച്ചു. സദസ്സിന് കുമാരി ആർദ്ര പ്രതീഷ്കുമാർ വായനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനയുടെ മഹത്വം കേരളക്കരയിൽ പ്രതിധ്വനിപ്പിച്ച,  ശ്രീ. പി. എൻ പണിക്കരെ കാണുവാനും അടുത്തു സംസാരിക്കുവാനും അവസരം ലഭിച്ചിട്ടുള്ള ശ്രീ ശശിധരൻ ചേട്ടന്റെ ( എസ്. എം. സി. വൈസ് ചെയർമാൻ ) വാക്കുകൾ വായനയുടെ അചാര്യനു മുന്നിൽ സമർപ്പിച്ച ഓർമ്മപ്പൂക്കളായി.ഉദ്ഘാടകന്റെ കൈയിൽ നിന്ന് അദ്ദേഹത്തിന്റെ രചനകൾ സ്കൂൾ ലൈബ്രറിയ്ക്കായി ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സിമി ടീച്ചർ ഏറ്റുവാങ്ങി. കൂടാതെ ശ്രീ. ശശിധരൻ ചേട്ടനും സ്കൂൾ ലൈബ്രറിക്കായി പുസ്തകങ്ങൾ സംഭാവന നൽകി.ഭാഷാധ്യാപകരായ ശ്രീമതി. സന്ധ്യ ടീച്ചർ, ശ്രീ സുനിൽകുമാർ സർ എന്നിവർ സംസാരിച്ചു. വായന യുമായി ബന്ധപ്പെട്ട പ്രസംഗം, കവിത എന്നിവ  കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയവായനദിന പോസ്റ്റർ വേദിയെ ആകർഷകമാക്കി.ബഹുമാനപ്പെട്ട പി. ടി. എ പ്രസിഡന്റ് ശ്രീ. സി. കെ. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ വിദ്യാരംഗം കൺവീനവർ ശ്രീമതി. നിഷ ടീച്ചർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി. ആബിദ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.