മനുജ ! നിൻ പ്രവൃത്തികൾ
സർവ വിനാശകാരണം ....
കേട്ടതില്ല രോദനം
സർവ സഹയായൊരു -
ധരിത്രിതൻ ഹൃദയകമ്പനം
പ്രകൃതിതൻ ഭാവമായ്
കൊറോണയെ കരുതിടാം
ചൂഷണമതേറിയാൽ
സംഹാരമെടുത്തിട്ടും
കോടികൾ വേണ്ടതില്ല
ഗംഗയെ പവിത്രമാക്കാൻ
ജീവവായുവേറെയുണ്ട്
നൂതന നഗരങ്ങളിൽ
ഓർത്തിടുക ! അണുവിനെ
നിയന്ത്രിച്ചിടാൻ കഴിയാത്ത നീ
കരഗതം സർവമെന്നു
വൃഥാ വ്യാമോഹിച്ചിടുന്നു
ത്യജിച്ചിടാമഹബോധവും
ദുഷ്ട കർമ്മ ചിന്തയും
ഫലപ്രദമായകറ്റിടാം
ഏകകണ്ഠ ചിത്തരായ് ....