ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ
ആരോഗ്യശീലങ്ങൾ
ദൈവത്തിൻറെ നാടായ ഈ കൊച്ചുകേരളത്തിലെ അവസ്ഥ ഇന്ന് വളരെ ദയനീയമായി മാറിക്കൊണ്ടിരിക്കുന്നു. കേരളം ഇന്ന് ഒരു വ്യധിയുടെ പിടിയിലാണ് .ഈ അവസ്ഥയിൽ നമ്മൾ ഏറ്റവും കൂടുതൽ പാലിക്കേണ്ടത് ശുചിത്വം തന്നെയാണ്. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞ തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ .ഇന്നത്തെ തലമുറ അതു മനസ്സിലാക്കാതെ പോകുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുന്നു. 50% പകർച്ചവ്യാധികൾശുചിത്വം കൊണ്ട് ചെറുത്തു നിൽക്കാൻ സാധിക്കും.ശുചിത്വം എന്നാൽ വ്യക്തിശുചിത്വം ആകാം അല്ലെങ്കിൽ പരിസരശുചിത്വം. ശുചിത്വം പാലിക്കുന്നതിലൂടെ സമൂഹത്തിനു വേണ്ടി നാം ചെയ്യുന്ന ഏറ്റവും നല്ല പ്രവർത്തനമാണ് ഇത്. അടുത്ത തലമുറയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എപ്പോഴും നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക. യാത്ര ചെയ്തു തിരിച്ചു വരുമ്പോൾ കാലും കയ്യും മുഖവും കഴുകി ശേഷം മാത്രം പ്രവേശിക്കുക. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ദിവസം രണ്ടുനേരവും കുളിയ്ക്കുക .ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും നല്ലവണ്ണം കൈ കഴികുക. പ്രതിരോധശക്തി വർധിപ്പിക്കുന്ന ഓറഞ്ച് ,നെല്ലിക്ക, മുതലായ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നവ ധാരാളമായി കഴിക്കുക. രോഗപ്രതിരോധം വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും പങ്കുള്ള ഒരാളുണ്ട് .ഇതാണ് വ്യായാമം. ഇതിലൂടെ ആരോഗ്യമുള്ള ശരീരം ഉണ്ടാകും. രോഗങ്ങളെ അകറ്റി നിർത്തും .മലിനമായിക്കോണ്ടിരിക്കുന്ന നമ്മുടെ ഭൂമിയും , നമ്മുടെ ജലസ്രോതസ്സുകളും, വായുവും ,നശിക്കുന്നത് രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണ്. എത്രത്തോളം ഭൂമിയെ സുരക്ഷിത മാക്കുന്നോ അത്രയും സുരക്ഷിത മായിരിക്കും നമ്മുടെ ജീവിതം. ആരോഗ്യമുള്ള ജീവിതം നയിക്കാം രോഗത്തെ അകറ്റി നിർത്താം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം