ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
നാലാം ക്ലാസ്സിലെ ക്ലാസ് ലീഡറായിരുന്നു അപ്പു .
അധ്യാപകൻ അപ്പുവിനോട് പറഞ്ഞിരുന്നു രാവിലെ പ്രാർത്ഥനക്ക് എല്ലാവരും പങ്കെടുത്തോ എന്ന് നോക്കി പങ്കെടുക്കാത്തവരുടെ പേര് ഞാൻ വരുമ്പോൾ എന്റെ അടുത്ത് പറഞ്ഞു തരണമെന്ന് നിർദ്ദേശിച്ചിരുന്നു. അങ്ങനെ പതിവു പോലെ ഒരു ദിവസം പ്രാർത്ഥനയുടെ സമയം ആരെല്ലാം പങ്കെടുത്തിട്ടുണ്ടെന്ന് അപ്പു പരിശോധിച്ചു,ആ ദിവസം മുരളി മാത്രം പങ്കെടുത്തിട്ടുണ്ടായില്ല.പ്രാർത്ഥന കഴിഞ്ഞു എല്ലാവരും ക്ലാസ്സിലേക്ക് മടങ്ങി .ക്ലാസ്സിൽ അദ്ധ്യാപകൻ വന്നതും അപ്പുവിനോട് ചോദിച്ചു ആരെല്ലാം ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നു ?അപ്പോൾ അപ്പു പറഞ്ഞു ഇന്ന് മുരളി ഒഴികെ എല്ലാവരും പങ്കെടുത്തിരുന്നു .(മുരളി നല്ല അച്ചടക്കമുള്ള കുട്ടിയായിരുന്നു).അധ്യാപകൻ മുരളിയോട് ചോദിച്ചു എന്താ മുരളി നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ?മുരളി പറഞ്ഞു ഞാൻ ഇന്ന് അല്പം വൈകിയാണ് ക്ലാസ്സിലെത്തിയത് .ഞാൻ വന്നപ്പോൾ ആരും തന്നെ ക്ലാസ്സിലുണ്ടായിരുന്നില്ല,എല്ലാവരും പ്രാർത്ഥനക്ക് പോയിരുന്നു.ഞാൻ വന്നു എന്റെ പാഠപുസ്തകം മേശയിൽ വച്ചു.അപ്പോൾ ക്ലാസ് വളരെ അലങ്കോലവും വൃത്തിഹീനമായുമാണ് കിടന്നത് .ഞാൻ ക്ലാസ് വൃത്തിയാക്കിയപ്പോഴത്തേക്കും പ്രാർത്ഥന അവസാനിച്ചിരുന്നു,അത് കൊണ്ടാണ് ഞാൻ പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്.ഇപ്പോൾ സാർ ചിലപ്പോൾ എന്നോട് ചോദിക്കുമായിരിക്കും ഞാൻ തന്നെ വൃത്തിയാക്കിയതെന്തിനാണെന്ന്.ഞാൻ തന്നെ വൃത്തിയാക്കിയതിന്റെ കാരണം സ്വയം പഠിക്കുന്ന ക്ലാസ് വൃത്തിയാക്കേണ്ടത് അവരവരുടെ ഓരോരുത്തരുടെയും കടമയാണ്.അപ്പോൾ അധ്യാപകൻ പറഞ്ഞു മുരളിയെ പോലെ നമ്മുടെ നാട്ടിലുള്ള ഓരോരുത്തരും അവരവരുടെ ചുറ്റുപാട് വൃത്തിയാക്കിയാൽ നമ്മുടെ നാട് എത്ര വൃത്തിയുള്ളതായി മാറും. മുരളി പറഞ്ഞു ഇതിന്റെ പേരിൽ സാറിന് എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം. അപ്പോൾ സാർ അഭിമാനത്തോടെ പറഞ്ഞു മുരളി എന്റെ വിദ്യാർത്ഥി ആയതിൽ എനിക്ക് അഭിമാനമുണ്ട് . നിങ്ങൾ എല്ലാവരും മുരളിയെ മാതൃകയാക്കുക.
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |