ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഒരു വൈറസ് രോഗമാണ് കൊറോണ.ഇത് ഇപ്പോൾ ലോകമാകെ വ്യാപിച്ചിരിക്കുകയാണ്.ഇന്ത്യയിൽ ആദ്യമായി കൊറോണ വന്നത് കേരളത്തിലാണ്.ഇപ്പോൾ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ദുരന്തം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളം ഈ രോഗത്തിനെതിരെ ഒറ്റക്കെട്ടായി പോരാടിക്കൊണ്ടിരിക്കുകയാണ്.ഇതിന് നാം ഓരോരുത്തരും ചെയ്യേണ്ട മുൻകരുതലുകൾ ,സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, അത്യാവശ്യകാര്യങ്ങൾക്ക് മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങുക, നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദേശങ്ങൾ പാലിക്കുക. അവർ നമുക്കു വേണ്ടിയാണ് പറയുന്നത്.ഈ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ നമ്മുടെ നാട് വലിയൊരു വിപത്തിലേക്ക് പോകും. നമ്മുടെ ആരോഗ്യം നമ്മൾ തന്നെ കാത്തു സൂക്ഷിക്കുക. നമ്മുടെ ആരോഗ്യ പ്രവർത്തകർക്കെല്ലാം നന്ദി പറയുകയും കൂടി വേണം നമ്മൾ.

അദ്വൈത് എസ്
4 A ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം