ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും

ആരോഗ്യവും ശുചിത്വവും

നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ശുചിത്വം അത്യാവശ്യമാണ്. നാമും നമ്മുടെ വീടും ,പരിസരവും അന്തരീക്ഷവും ശുചിത്വമുള്ളതായിരിക്കാൻ നാം ഒരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം.നാം ഓരോരുത്തരും നമ്മുടെ കടമ കൃത്യമായി നി‍ർവ്വഹിച്ചാൽ മാത്രമേ ആരോഗ്യമുള്ള ജനങ്ങൾ ഉണ്ടാകൂ.
നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുള്ള പലതരം പനികൾ [ഡെങ്കിപ്പനി,പന്നിപ്പനി, കുരങ്ങുപ്പനി, പക്ഷിപ്പനി,ചിക്കൻഗുനിയ,..... നിപ്പ ,ഇപ്പോൾ ഇതാ കൊറോണ എന്നിങ്ങനെയുള്ള പലതരം പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള പ്രധാനകാരണം ശുചിത്വ മില്ലായ്മ തന്നെയാണ്. ഇന്ന് മണ്ണ് ,വായു,ജലം എന്നിവയുടെ നിലനിൽപ്പിനെ ബാധിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള ചുറ്റുപാടിൽ ജീവിക്കുന്നത് നമ്മുടെ ഭാവി തലമുറയെ ദോഷകരമായി ബാധിക്കും എന്നതിന് സംശയമില്ല.
ശുചിത്വം പാലിക്കുന്നതിന് നമ്മുക്ക് എന്തൊക്കെ ചെയ്യാം ?
1. വ്യക്തി ശുചിത്വം പാലിക്കണം
ദിവസവും കുളിക്കണം
രാവിലെയും രാത്രിയും പല്ലു തേക്കണം
ആഹാരത്തിന് മുമ്പും പിമ്പും കൈയും വായും നന്നായി കഴുകണം
ടോയ്ലറ്റിൽ പോയ ശേഷം കൈ സോപ്പിട്ട് നന്നായി കഴുകണം <
വൃത്തിയുള്ള വസ്ത്രം ധരിക്കുക
2. ആഹാരശുചിത്വം പാലിക്കണം
പോഷകഗുണമുള്ള ആഹാരം കഴിക്കണം
തിളപ്പിച്ചാറിയ വെള്ളം കുടിക്കണം
പഴകിയതും കേടുവന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കരുത്.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
നിറവും മണവും കലക്കിയതും പുറത്തു നിന്നും വാങ്ങുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
3. പരിസരശുചിത്വ പാലിക്കണം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
ഭക്ഷണാവശിഷ്ടങ്ങളും ചപ്പു ചവറുകളും വലിച്ചെറിയാതെ കൃത്യമായ സ്ഥലത്തു മറവു ചെയ്യണം.
പ്ലാസ്റ്റിക്ക് കത്തിക്കരുത്.
തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തരുത്.
മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
ശുചിത്വം ഒരു ശീലമാക്കി സ്വയം രക്ഷിക്കൂ.....ഭാവിതലമുറയെ രക്ഷിക്കൂ.................സമൂഹത്തെ രക്ഷിക്കൂ.............നാടിനെ രക്ഷിക്കൂ.........

നൂറൽ ഖദീജ
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം