ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36065
യൂണിറ്റ് നമ്പർLK/2018/36065
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Mavelikkara
ഉപജില്ല Kayamkulam
ലീഡർMuhammed Bin Fahad
ഡെപ്യൂട്ടി ലീഡർAhammed Ali
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Nisa N
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Divya S
അവസാനം തിരുത്തിയത്
05-11-2025Ghssramapuram


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13823 ABHINAND ANIL
2 13824 ABHINAV BINU
3 13749 ADINATH A
4 14261 ADITHYA ANIL
5 14254 ADITHYAN A S
6 13750 AHMAD ALI
7 13802 AKHILA S
8 13752 AKHILESH KUMAR A
9 14192 ARATHI V
10 13827 ARSHA RAJESH
11 13801 DEVIKA R
12 14242 DIYA DHARMAN
13 13761 GOKUL G
14 14253 KARTHI KRISHNA P
15 13765 LEKSHMI PRAKASH
16 13873 M V GOWTHAM KRISHNA
17 13808 MUHAMMED BIN FAHAD S
18 13826 SARANYA SHAJI
19 13767 SIVAPRIYA
20 14207 SOUBHAGYA U S
21 14201 SRAVAN KRISHNA S
22 13848 VAIGA M
23 13821 VAISHNAV J S
24 14191 VYGA K
25 13864 YAMIKA A NAIR
26 13776 YASNA S

പ്രവർത്തനങ്ങൾ

റോബോട്ടിക് ഫെസ്‍റ്റ് 2025

2023-26 , 2024-27ബാച്ചിലെ ലിറ്റിൽ കൈറ്റ് ക‌ുട്ടികള‌ുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്ക്ക‌ൂളിൽ ലഭ്യമായ ആർഡിനോ കിറ്റ‌ുകൾ ഉപയോഗപ്പെട‌ുത്തി ന‌ൂതനമായ മാതൃകകൾ നിർമ്മിക്ക‌ുകയ‌ും അവ മറ്റ‌ു ക‌ുട്ടികൾക്ക‌ും അദ്ധ്യാപകർക്ക‌‌ും കാണാൻ അവസരം ഒര‌ുക്ക‌ുകയ‌ും ചെയ്‌ത‌ു.

LK CAMP2024-27

2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്( ഘട്ടം1 ) May27 ആം തീയതി സ്കൂളിൽ വെച്ച് നടന്നു .ക്യാമ്പ് പി റ്റി എ  പ്രസിഡന്റ് ഉത്‌ഘാടനം ചെയ്തു . പ്രവദ ടീച്ചർ ആശംസകൾ നേർന്നു .എൻ.ആ‌ർ.പി. എം . എച്ച് എസ് എസ് ലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ അരവിന്ദ് സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത് .സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ നിശ. എൻ , ദിവ്യ.എസ് എന്നിവർ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിലെ ക‌ുട്ടികള‌ുടെ യ‌ൂണിഫോം വിതരണം

ലിറ്റിൽ കൈറ്റിലെ ക‌ുട്ടികൾക്ക് സ്‌ക്ക‌ൾ അസംബ്ളിയിൽ വച്ച് യ‌ൂണിഫോം വിതരണം നടത്തി. സ്‌ക്ക‌ൂളിലെ സീനീയർ അസിസ്റ്റന്റ് ശ്രീമതി. ജയശ്രി ടീച്ചർ ആദ്യ യ‌ൂണിഫോം ഡെപ്യ‌ൂട്ടി ലീഡർ അഹമ്മദ് അലിയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ച‌ു.

വർണ്ണലോകം

2023-26 ബാച്ചിലെയ‌ും 2024-27 ബാച്ചിലെയ‌ും ലിറ്റിൽകൈറ്റിലെ ക‌ുട്ടികള‌ുടെ നേത‌ൃത്വത്തിൽ ഭിന്നശേഷി ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം നടത്തി. 5 മ‌ുതൽ 10 വരെ ക്ളാസ‌ുകളിലെ ക‌ുട്ടികൾക്ക് ചിത്രം വരയ്ക്കാന‌ും നിറം നൽകാന‌ും പഠിപ്പിച്ച‌ു. 2 മണിക്ക‌ൂർ നീണ്ട‌ു നിന്ന പരിശീലനം ക‌ട്ടികൾ നല്ല രീതിയിൽ ആസ്വദിച്ച‌ു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ദിവ്യ, നിശ എന്നിവർ പരിപാടിയിൽ പങ്കെട‌ുത്ത‌ു.

ലിറ്റിൽ കിഡീസ്

2023-26 ,2024-27 ബാച്ച‌ുകളിലെ ക‌ുട്ടികള‌ടെ പ്രവർത്തനങ്ങള‌ുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്ക‌ൂളിലെ ക‌ുട്ടികൾക്ക് ജ‌ൂലൈ 25 ന് കംപ്യ‌ൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാന‌ും നിറങ്ങൾ നൽകാന‌ും ക‌ട്ടികൾക്ക് വളരെ ഉത്സാഹമായിര‌ുന്ന‌ു. കീരിക്കാട് എൽ.പി.സ്ക്ക‌ൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനക‌ുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ ക‌ുട്ടികൾക്ക് പരിശീലനത്തിന‌ുള്ള സൗകര്യങ്ങൾ ചെയ്യ‌ുകയ‌ും ക്ളാസെട‌ുത്ത ക‌ുട്ടികൾക്ക് ആശംസകൾ നൽക‌ുകയ‌ും ചെയ്‌ത‌ു. കൈറ്റ് മെന്‌റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ ക‌ട്ടികളെ അന‌ുഗമിച്ച‌ു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025

ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ഹൈസ്കൂളിൽ 23/9/2025 മുതൽ 25/09/2025 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് 2023-26 ബാച്ചിലെ  ലീഡറായ റോഹൻ ബേബിയുടെ നേതൃത്വത്തിൽ ആഷിർ അഗസ്റ്റിൻ, ഗൗരി, ഫിദ, ലക്ഷ്മി , വിഘ്നേഷ്, അരുണിമ, എബിൻ എന്നീ കുട്ടികൾ റോബോട്ടിക് ക്ലാസുകൾ നൽകി. ബാച്ചിലെ മറ്റു കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ നിർവഹിച്ചു.  ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റിന്റെ കുട്ടികൾ അതിൻ്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധമായി കുട്ടികൾക്ക് റീൽസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു . മികച്ച ഉൽപ്പന്നങ്ങൾക്ക് സമ്മാനങ്ങൾ നൽകി. വരും ദിവസങ്ങളിൽ ഹൈസ്ക്കൂളിലെ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റിന്റെ അംഗങ്ങൾ റോബോട്ടിക് പരിശീലനം നൽകും. റോബോട്ടിക് പരിശീലനക്ളാസിന് സ്കൂളിലെ മറ്റു അദ്ധ്യാപകർ ആശംസകൾ നേർന്നു. സ്ക്കൂളിലെ കൈറ്റ് മെൻറർമാരായ ദിവ്യ എസ് ഉണ്ണിത്താൻ, നിശ  എൻ എന്നിവർ ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് (രണ്ടാം ഘട്ടം )

ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിന്റെ രണ്ടാം ഘട്ട ഏകദിന പരിശീലന ക്യാമ്പ് ഒക്‌ടോബർ 31 വെള്ളിയാഴ്ച സ്‌ക്ക‌ൂൾ കമ്പ്യ‌ൂട്ടർ ലാബിൽ വച്ച് നടന്ന‌ു. ബഹ‌ുമാന്യ ഹെഡ്‌മിസ്‌ട്രസ് ശ്രീദേവി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. സീനിയർ അസിസ്‌റ്റൻഡ് ദീപ ഹരീന്ദ്രനാഥ് ആശംസകൾ അറിയിച്ച‌ു. എൻ ആർ പി എം സ്ക്ക‌ൂളിലെ അരവിന്ദ് എ യ‌ുടെ നേതൃത്വത്തിൽ സ്‌ക്ക‌ൂളിലെ കൈറ്റ്മെന്റർമാരായ നിശ, ദിവ്യ എന്നീ അദ്ധ്യാപകര‌‌ുടെയ‌ും സഹായത്തോടെ സ്‌ക്രാച്ച് പ്രോഗ്രാമിംഗ്, ഓപ്പൺ ട‌ൂൺസ് ,വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി. ക‌ുട്ടികൾ വളരെ താല്‌പര്യത്തോടെ ക്യാമ്പിൽ പങ്കെട‌ുത്ത‌ു. സബ്‌ജില്ലാ ക്യാമ്പിലേക്ക് സെലക്‌ട് ചെയ്യാനായി ക‌ുട്ടികൾക്ക് അസൈൻമെന്റ് നൽകി.