ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
'ആരോഗ്യ കേരളം ശുചിത്വ കേരളം'എന്ന ചൊല്ല് പ്രാവർത്തികമാകണമെങ്കിൽ നമ്മൾ ഓരോരുത്തരും മനസ്സ് വെക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കൊറോണ എന്ന മഹാ വ്യാഥി പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തെക്കുറിച്ച് നമ്മൾ വളരെയധികം ബോധവാന്മാരാകേണ്ടതുണ്ട്. വ്യക്തി ശുചത്വം, ആരോഗ്യ ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ശുചിത്വ ശീലങ്ങളും നമ്മൾ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യണം.ആദ്യമായി നമുക്ക് വ്യക്തിശുചിത്വത്തെ കുറിച്ച് പറയാം. നമ്മൾ നമ്മുടെ ശരീരം നല്ലപോലെ വൃത്തിയായി വയ്ക്കണം, നമ്മൾ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തേക്ക് പോകേണ്ടി വന്നാൽ നിർബന്ധമായും മാസ്ക് ധരിക്കണം അത് നമ്മൾക്കു എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത് ഒരു പരിധി വരെ തടയും. ആറു മണിക്കൂറിൽ കൂടുതൽ ഒരു മാസ്ക് ധരിക്കരുത്. സാനി ടൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. പുറത്തു പോയി വന്നാൽ നമ്മൾ ഉപയോഗിച്ച സാധനങ്ങൾ എല്ലാം സോപ്പ് ഉപയോഗിച്ച് അണുവിമുക്തം ആക്കണം. വീട്ടിൽ ഇരിക്കുമ്പോഴും നമ്മൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. ഇതുവരെ ഞാൻ പറഞ്ഞത് കോവിഡ് 19 എന്ന വിപത്തിന്റെ ഭീഷണി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ നിർബന്ധമായും പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചാണ് ഏതു സാഹചര്യത്തിലും നമ്മൾ വ്യക്തിശുചിത്വം പാലിക്കുന്നതിൽ ഇളവ് വരുത്തരുത് നിത്യവും കുളിക്കണം രണ്ട് നേരം പല്ല് തേക്കണം നഖം നീളുമ്പോൾ മുറിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കണം, ശുചിമുറിയിൽ പോയി വന്നാൽ കൈ നല്ലവണ്ണം സോപ്പ് ഉപയോഗിച്ച് കഴുകണം. നാം കഴിക്കുന്ന ആഹാര വസ്തുക്കളുടെ കാര്യത്തിൽ ശുചിത്വം പാലിച്ചില്ലെങ്കിൽ അത് മാരകമായ പല അസുഖങ്ങൾക്കും കാരണമാകും. ഭക്ഷണവസ്തുക്കൾ തുറന്നു വയ്ക്കരുത് മൂടി സൂക്ഷിക്കണം, അല്ലെങ്കിൽ അതിൽ ഈച്ച പോലുള്ള പ്രാണികൾ ഒക്കെ വന്നിരുന്ന പല പകർച്ചവ്യാധികളും പിടിപെടും. പച്ചക്കറികളും പഴങ്ങളും ഒക്കെ നന്നായി കഴുകിയതിന് ശേഷമേ ഉപയോഗിക്കാൻ പാടുള്ളൂ. നമ്മൾ ശരീരം മാത്രം ശുചിയായി വച്ചാൽ പോരാ നമ്മുടെ പരിസരവും വൃത്തി ഉള്ളതാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ചപ്പുചവറുകൾ ഒന്നും വലിച്ചെറിയരുത്, പൊതുസ്ഥലങ്ങളിൽ തുപ്പാൻ പാടില്ല. ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് കുഴിയിൽ തന്നെ നിക്ഷേപിക്കണം. പ്ലാസ്റ്റിക് കത്തിക്കരുത്. പിന്നെ മഴക്കാലം വരുമ്പോൾ നമ്മുടെ പരിസരത്ത് ചിരട്ടകൾ, പാത്രങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഉണ്ടെങ്കിൽ അത് മറച്ചു കളയണം അതിലൊക്കെ കൊതുക് മുട്ടയിട്ട് പെറ്റ് പെരുകും, ഇത് ഡെങ്കിപ്പനി മലേറിയ തുടങ്ങിയ രോഗങ്ങൾക്ക് ഒക്കെ കാരണമാകും. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാം. ഓർക്കുക ആരോഗ്യ കേരളം ശുചിത്വ കേരളം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 23/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം