കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/പെരുകുന്ന മാലിന്യങ്ങൾ
പെരുകുന്ന മാലിന്യങ്ങൾ
ജീവന്റെ നിലനിൽപ്പിന് ജലവും ആഹാരവും കൂടിയേ തീരു.അതുപോലെ ജീവന്റെ ആരോഗ്യകരമായ നിലനിൽപ്പിന് വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യന്താപേക്ഷിതമാണ്.എന്നാൽ മനുഷ്യൻ വികസനത്തിൽ നിന്നും വികസനത്തിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴും മാലിന്യങ്ങൾ പെരുകുകയും പകർച്ചവ്യാധികൾ കൂടുകയും ചെയ്യും. പരിസരമലിനീകരണത്തിന് കാരണമാകുന്ന പ്രധാന വസ്തുതകൾ ഇവയാണ്. മനുഷ്യ മൃഗാദികളുടെ വിസർജ്ജ്യങ്ങൾ, കുപ്പ, അഴുക്ക് ജലം, ആവശ്യാനുസരണം വായുസഞ്ചാരമില്ലാത്ത പാർപ്പിടങ്ങൾ, വ്യക്തിശുചിത്വമില്ലായ്മ, എലികൾ, ചെറുപ്രാണികൾ എന്നിവയുടെ പെരുപ്പം, അന്തരീക്ഷ മലിനീകരണം എന്നിവ പലരോഗങ്ങൾക്കും കാരണമാകുന്നു. പൊതുസ്ഥലങ്ങളിൽ മലവിസർജ്ജനം ചെയ്യുക, നിരത്തിൽ തുപ്പുക, ചപ്പു ചവറുകൾ വീടിന്റെ പരിസരങ്ങളിലും പൊതു നിരത്തിലും ഇടുക , പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം, പ്ലാസ്റ്റിക് കത്തിക്കുക തുടങ്ങിയ ദുശീലങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ഇത് കാരണം വിരശല്യം, വയറുകടി, കോളറ, സന്നിപാതജ്വരം, ക്ഷയം, ഡെങ്കിപ്പനി, എച്ച് 1 എൻ 1 തുടങ്ങിയ നിരവധി തടയാവുന്ന രോഗങ്ങൾക്ക് ജനങ്ങൾ വിധേയരാകുന്നു. വായു, വെള്ളം, വെളിച്ചം, ശബ്ദം, എന്നിവ ദൈനം ദിന ജീവിതത്തിൽ നമ്മെ നിയന്ത്രിക്കുന്ന ഭൗതികഘടകങ്ങളാണ്. വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന രാസവസ്തുക്കളടങ്ങിയ പുക, വീടുകളിൽ ഇന്ധനങ്ങളായി ഉപയോഗിക്കുന്ന വസ്തുക്കൾ പുറന്തള്ളുന്ന പുക എന്നിവ മൂലം ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾ പലരെയും ബാധിക്കുന്നതായി കാണുന്നു. ഇന്ത്യയും വൻ നഗരങ്ങളിൽ സ്‌മോക്കി ന്യൂയിസൻസ് നടപ്പാക്കിയിട്ടുള്ളത് മലിനീകരണം നിയന്ത്രിക്കുന്നതിനെ ലക്ഷ്യമാക്കിക്കൊണ്ടാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മലിന ജലം, മലിന വായു, ശബ്ദ കോലാഹലങ്ങൾ, മുതലായവ ജന ജീവിതത്തിൽ രൂക്ഷമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഒരുവർഷം 50 ദശലക്ഷം കോടിയോളം ജനങ്ങൾ ജലത്തിൽ കൂടി പകരുന്ന രോഗങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.ഇന്ത്യയിൽ ആകെ രോഗികളിൽ 40 ശതമാനം പേരും ജലമലിനതയിൽ രോഗബാധിതരാകുന്നു എന്നാണ് കണക്ക്. മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഈ മാലിന്യങ്ങളെ മനുഷ്യൻ തന്നെ നിർമ്മാർജ്ജനം ചെയ്താൽ മാത്രമേ പല മാരക രോഗങ്ങളെയും ഈ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ നമുക്ക് കഴിയുകയുള്ളൂ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം