മഴയിൽ പുഴയിൽ നീന്താൻ പോയി
മുമണ്ടൂസൻ മണ്ണുണ്ണി
മഴയിൽ പുഴയിൽ മിഴികളടച്ചു
മലർന്നു നീന്തി മണ്ണുണ്ണി.
മഴയുടെ പൂരം പുഴയുടെ താളം
മാനത്തമ്പോ ഇടിമേളം!
മലർന്നു നീന്തിത്തളർന്ന നേരം
മരമണ്ടൂസൻ മണ്ണുണ്ണി
മരമാണെന്നു ധരിച്ചു പിടിച്ചേ
അരികിൽക്കണ്ടൊരു തടിയിന്മേൽ!
അപ്പോൾ ആ തടി തലപൊക്കുന്നേ
അതുകണ്ടലറീ മണ്ണുണ്ണി.
മരമാമെന്നു ങരിച്ചു പിടിച്ചതു
മരമല്ലല്ലോ ഹയ്യയ്യോ!
മഴയിൽ പുഴയിലൊലിച്ചു വരുന്നതു
മലയിൽ നിന്നു പെരുമ്പാമ്പ്!