കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/മിക്കുവിന്റെ സങ്കടം

മിക്കുവിന്റെ സങ്കടം

ഭംഗിയുള്ള പൂന്തോട്ടത്തിലാണ് മിക്കുപ്പുഴുവിന്റെ താമസം.നല്ല നിറമുള്ള പൂക്കളും പൂമ്പാറ്റകളും ഉള്ള പൂന്തോട്ടം.അവർ ചിരിച്ചു രസിക്കുന്നത് കാണുമ്പോൾ മിക്കുവിന് സങ്കടമാകും. കഷ്ടെ! എന്നെ മാത്രം കാണാൻ ഒരു ഭംഗിയുമില്ല..! അവൻ കരുതും. ഒരു ദിവസം മിക്കു വനദേവതയെ കണ്ടുമുട്ടി.അവൻ ദേവതയോടു പറഞ്ഞു. പൂമ്പാറ്റകളെപ്പോലെ ഭംഗിയുള്ള ചിറകുകൾ എനിക്കും വേണം. അതിന് വരം തരണം. വനദേവത പൂഞ്ചിരിച്ചുകൊണ്ട് പറഞ്ഞു മിക്കു,നീ ഇപ്പോൾ പുഴുവാണ്.കുറച്ചു കഴിയുമ്പോൾ നീയും പൂമ്പാറ്റയാകും.അതിന് വരം തരേണ്ട ആവള്യമൊന്നുമില്ല.മറ്റുള്ളവരുടെ നേട്ടത്തിൽ അസൂയപ്പെടാതെ ക്ഷമയേടെ കാത്തിരുന്നാൽ മതി.നമുക്കും നന്മ വരും.മിക്കുവിന് സന്തോഷമായി. കുറേ നാൾ കഴിഞ്ഞപ്പോൾ അവനും ഭംഗിയുള്ളൊരു ശലഭമായി പറന്നുയർന്നു.

ആവണി
8 എഫ് കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ