ഭയന്നിടില്ലനാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടുംവരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ടുകഴുകണം
തുമ്മിടുന്നനേരവും ചുമച്ചിടുന്നനേരവും കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായിപൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ളദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ലനാം
ഭയന്നിടില്ലനാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
രോഗലക്ഷണങ്ങൾ കാണുകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി
ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽനിന്നും ആംബുലൻസും ആളും എത്തും ഹെല്പിനായി
ബസ്സിൽ ഏറി പൊതു ഗതാഗതത്തിൽ ഇല്ല യാത്രകൾ
പകർത്തിടില്ലകോവിഡിൻ ദുഷിച്ച ചീർത്ത അണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെരോഗമെത്തിക്കില്ല നാം
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി
ധീരരായി കരുത്തരായി ചെറുത്തു നിന്നത് ഓർക്കണം
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണ യെ
തുരത്തിവിട്ട് നാടുകാത്ത നന്മയുള്ള മർത്യരായി.