മനസ്സ് ശുദ്ധമാകുകിൽ പ്രവൃത്തി ശുദ്ധമായിടും
പ്രവൃത്തി ശുദ്ധമാകുകിൽ മണ്ണ് ശുദ്ധമായിടും
മണ്ണ് ശുദ്ധമാകുകിൽ വിണ്ണ് ശുദ്ധമായിടും
വിണ്ണ് ശുദ്ധമാകുകിൽ പ്രപഞ്ചം ശുദ്ധമായിടും
നമ്മൾ തൻ പ്രവൃത്തികൾ
പ്രകൃതിയോടിണങ്ങണം
നല്ല ശീലങ്ങൾ നാം ചെറുതിലേ തുടങ്ങണം
ശുചിത്വമെന്ന താരും പഠിപ്പിക്കേണ്ടതല്ല
ശുചിത്വമെന്ന വൃത്തി നാം ശീലമാക്കിടേണം
മനസ്സ് വിമലമാക്കുവാൻ വിദ്യ നൽകുന്നിടം
വിമലമായിരിക്കുവാൻ ഒരു മയോടെ നോക്കണം