കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ശുചിത്വം-ജാഗ്രത

ശുചിത്വം-ജാഗ്രത

വേനലവധിക്കാലം, കുട്ടികൾ ഒരുപാട് സന്തോഷത്തിലായിരുന്നു. മനുവും, ദിനുവും, രവിയും, ജിഷ്ണുവും ചേർന്ന് വീടിനടുത്തുള്ള പറമ്പിൽ കളിക്കുകയാണ്. സന്ധ്യയായാലും വീട്ടിലേക്ക് പോവാൻ അവർക്ക് മടിയാണ്.അപ്പോഴാണ് ദിനുവിൻ്റെ അമ്മയുടെ വിളി കേട്ടത്. "മോനേ, സന്ധ്യയായി വേഗം വായോ..." "ദേ, അമ്മ വിളിക്കുന്നു, ഞാൻ പോവുകയാണ്. ഇനിയും വൈകിയാൽ അമ്മ വഴക്ക് പറയും. ഞാൻ പോവുന്നു." ദിനു കൂട്ടുകാരോട് പറഞ്ഞ് വീട്ടിലേക്ക് ഓടി. അവൻ നേരെ പോയത് അടുക്കളയിലേക്കാണ്.അമ്മ ചായയും പലഹാരവും ഉണ്ടാക്കി വച്ചത് എടുത്ത് ടിവിയുടെ മുന്നിലിരുന്ന് അത് കഴിക്കാൻ തുടങ്ങിയ തും, "മോനേ കൈയും, മുഖവും കഴുകിയതാണോ " എന്ന് ഉച്ചത്തിൽ അമ്മ ചോദിച്ചു. "ഇല്ല അമ്മേ, ചായ കുടിക്കട്ടെ." "വേണ്ട വേണ്ട ഇങ്ങു വന്നേ, ഞാൻ കഴുകി തരാം. കുളിച്ചു വരുമ്പോൾ അമ്മ പറഞ്ഞു, "കൈ കഴുകാതെ ഭക്ഷണം കഴിച്ചാൽ അഴുക്ക് മുഴുവൻ വഴറിനകത്ത് ചെന്ന്, വയറിളക്കം, വയറുവേദന പോലെ മറ്റു പല രോഗങ്ങളും വരും. അതു കൊണ്ട് എന്നും വൃത്തിയായി ഇരിക്കണം.

ദിവസങ്ങൾ കടന്നു പോയി.കൂട്ടുകാരുമൊത്ത് പറമ്പിൽ കളിക്കാനായി രാവിലെ തന്നെ ദിനു പോയി. അവിടെ ചെന്നപ്പോൾ രവി വന്നിട്ടില്ല. എന്താ കാര്യം എന്ന് അവൻ ജിഷ്ണുവിനോട് അന്വേഷിച്ചപ്പോഴാണ് രവിക്ക് വയറിളക്കമാണെന്ന് അറിഞ്ഞത്. അനുസരണയില്ലാത്ത കുട്ടിയായിരുന്നു രവി. കൈ കഴുകാതെയാണ് അവൻ ഭക്ഷണം കഴിക്കാറ്. അമ്മ പറഞ്ഞാൽ അവൻ അനുസരിക്കില്ല. അച്ഛനില്ലാത്ത കുട്ടിയായതുകൊണ്ട് അവനെ കൊഞ്ചിച്ച് കൊഞ്ചിച്ച് അവനെ വഷളാക്കി.അമ്മ പറഞ്ഞത് ദിനു ഓർത്തു. ദിനരാത്രങ്ങൾ കടന്നു പോയി. അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ട് ദിനു ഞെട്ടി എഴുന്നേറ്റു. "എന്താ അമ്മേ " "നമ്മുടെ രവി ....." " രവിക്കെന്തു പറ്റി?" "അവൻ പോയി ...... മോനേ ...." ദിനു ഷോക്കേറ്റ പോലെ കസേരയിൽ വന്നിരുന്നു. വർഷങ്ങൾ കടന്നു പോയി. പതിവു പോലെ അമ്മയുടെ വിളി. "ദിനൂ.... എഴുന്നേൽക്ക് നേരം എന്തായി... " രവിയേയും പഴയ കാലത്തേയും സ്വപ്നം കണ്ട് കിടന്നിരുന്ന ദിനു കൺതുറന്നു."എന്താ അമ്മേ ? കുറച്ചു കൂടി കിടന്നോട്ടെ, എഴുന്നേറ്റിട്ട് എന്തു ചെയ്യാനാ?" അപ്പോഴാണ് റോഡിൽ നിന്നും മൈക്ക് അനൗൺസ്മെൻ്റ്, 'ശുചിത്വം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് ഇടയ്ക്കിടെ കഴുകുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. കോവി ഡിനെ ആരും ഭയക്കരുത് .ഭയമല്ല ജാഗ്രതയാണ് വേണ്ടത്.' ദിനു കിടക്കയിൽ തന്നെ കിടന്നു.അതെ അന്ന് രവി ശുചിത്വം പാലിച്ചിരുന്നെങ്കിൽ അവനെ നഷ്ടമാവില്ലായിരുന്നു. ഇന്ന് കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പും, ഗവൺമെൻ്റും പറയുന്ന കാര്യങ്ങൾ ജനങ്ങൾ അനുസരിച്ചെങ്കിൽ കുറേ പേരെയെങ്കിലും നമുക്ക് നഷ്ടമാവാതെ ഇരുന്നേനെ."ദിനുവിൻ്റെ ഹൃദയം ഒന്ന് പിടഞ്ഞു. കാരണം അവൻ്റെ അച്ഛൻ വിദേശത്താണ്.'ഭഗവാനെ 'അവൻ അറിയാതെ വിളിച്ചു പോയി...


അൽക്ക എം
7 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ