ഞാൻ നീങ്ങും വഴിയിലെ പുഴകൾ,
വരളുന്നു; ഡാമുകൾ ഉയരുന്നു
ഞാൻ തഴുകിയ മാമല, കുന്നുകൾ,
ആകെ നശിക്കുന്നു....
ഞാൻ നീങ്ങിയ വയലിൽ
ഇന്നൊരു കെട്ടിടമുയരുന്നു
വിയർപ്പൊഴുക്കിയ കർഷകരോ
തെരുവിൽ തെണ്ടുന്നു.....
ഞാൻ കണ്ടൊരു തെളിനീർ തോട്
അഴുക്കുചാലായീ....
ഞാൻ മിണ്ടിയ ചെറുപട്ടണമോ -
വിഷപ്പുക ചീറ്റുന്നു...
അതുമേറ്റ് പ്രാണനു വേണ്ടി
ഞാനോ ഓടുന്നു ....