കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കാലം മായിച്ച കാഴ്ചകൾ

കാലം മായിച്ച കാഴ്ചകൾ

കുഞ്ഞു മനസ്സു പിടയുന്നു മുറുക്കുന്നു
കാഴ്ചയിലലിയാത്ത കണ്ണു പിടയുന്നു
കാഴ്ചകൾ കാണാൻ കൊതിക്കുന്ന
കണ്ണിന്റെ കാഴ്ചകളൊക്കെയും
കെട്ടി മറ്റീടുന്നു

പൂക്കളേം പുല്ലിനേം കാഴ്ചകളാക്കുന്ന
കുഞ്ഞു കൺ കാഴ്ചകൾ കെട്ടി മാറ്റിടുന്നു
മണ്ണിൽ തളിർക്കുന്ന പുതുജന്മമേ നിന്നെ
പിഴുതെടുത്തും പോയ ജന്മമിന്നാരുടെ ?

വൻ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കുള്ളിലെ
കുഞ്ഞു ഭിത്തിക്കള്ളിൽ തളിർക്കുന്ന ജീവനെ
നിൻ കാഴ്ചകളൊക്കെയും കെട്ടിമാറ്റിടുന്ന
ഹീനമാം കൈകളിന്നാരുടെതാണിത്?

കൂമ്പിനിൽക്കുന്നൊരാ കുഞ്ഞു ചെടിയുടെ
താളുകൾ നന്നയ് വിടർന്നുവരുന്നിതാ
ആ കുഞ്ഞു തൈയ്യെ പറിച്ചു നട്ടീടുന്നു
ബാലപഠങ്ങൾ ഉരുവിടാനായി താ .....

ആ കുഞ്ഞു കണ്ണു പിടയുന്നു മുറുകുന്നു
അമ്മയാം പാഠത്തെ കണ്ടു രസിക്കുവാൻ
കാഴ്ചയിലലിയാത്ത കണ്ണു മറയുന്നു
കാഴ്ചകളില്ലാത്തൊരന്തനായ് ജീവിതം

കാലം കവർന്നൊരാ ബാല്യവും പിന്നിട്ടു
ആ തളിർ തൈയ്യൊരു തണലായ് വളർന്നിതാ
കാഴ്ചയില്ലാതെയാ കണ്ണു പിടയുന്നു
കാഴ്ചയില്ലാതായ് ജീവിതം മാറുന്നു

അന്ധരായുള്ളൊരു മാനവ ലോകമിന്ന -
നന്തമായുളൊരു ലോകത്തെത്തേടുന്നു
അന്ധരായ് തീരുന്നു പുതുജീവനും പിന്നെ
അന്ധരായ് തീരുന്നു മാനവ ലോകവും .


ദേവപ്രിയ കെ
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത