കടവത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

നഗരത്തിൽ ഹൃദയജാലകത്തിൽ

നാം കുന്നുകൂട്ടിയ മലിനമാം രക്തം

നേരിന്റെ പാതകൾ പാടെ മറന്ന്

നാടിനായ് ശവകുടീരങ്ങൾ തീർത്തവർ

പാടത്തിന് പച്ചവിരിപ്പിലെല്ലാം

പട്ടണകുടീരങ്ങൾ കുന്നുകൂടി

കെട്ടിക്കിടക്കുന്ന തോടുകളിൽ

കെട്ടിടം തീർക്കുന്ന വീരന്മാരേറെ

പ്ലാസ്റ്റിക്കിന്റെ പിരമിഡുകൾ

പുഴയുടെ തീരത്തും ഉയർന്നുവല്ലോ

വാനോളം സ്വപ്‌നങ്ങൾ ഉയരുന്നു

വിളിക്കാതെ വൈറസും വരുന്നുവല്ലോ

വെയിലിന്റെ കിരണങ്ങൾ പോരറിയിച്ചു

വരണ്ടുണങ്ങിയല്ലോ നദികളും

ഒരു തുള്ളി മഴയും കാത്തവർ

ഒരു കൊച്ചു പിരമിഡിൻ മുകളിൽ

പരിസരശുചിത്വം വേണമെന്ന്

പലരും പറഞ്ഞത് കേട്ടതില്ല

പരിഗണിക്കാതെ നീ പോയെങ്കിൽ

പരിഭവം പലരൂപങ്ങളിൽ

ദേവലെന ടി. കെ
4 A - കടവത്തൂർ എൽ. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത