സന്ധ്യ മയങ്ങണ നേരത്ത് വന്നൊരു
കുഞ്ഞു മഴപ്പക്ഷി ചോദിച്ചു
എന്തേനിൻ മുഖം മൗനമായ് തോന്നുന്നു,
എന്തേനിൻ വാക്കുകൾ മൂകവും.
തെല്ലൊന്നു ശങ്കിച്ചു ദിവാകരൻ ഓതിനാൽ
ഇന്നലെ എൻ സഞ്ചാരപഥമാം യൂറോപ്പു വഴി പോയിരുന്നു,
എൻ കണ്ണുകൾ നിറഞ്ഞു പോയി,
കാലുകൾ തളർന്നു പോയി.
ഞാൻ കണ്ട കാഴ്ചയോ
എത്രയോ ഭയാനകം!
കൊറോണ തൻ വാളിനാൽ ചേതനയറ്റൊരാ
മാനവരാശിയെ കണ്ടു എൻ കൺ നിറഞ്ഞു
ജീവച്ഛവം പോലൊരു പട്ടണം
പട്ടടയായി മാഞ്ഞുവല്ലോ
തെല്ലൊന്നു നിന്നു ഞാൻ
ഉച്ചത്തിലലറി ഞാൻ
മാനവാ നീ തന്നെയാണ് പ്രതിരോധം
കൊറോണയെ തുരത്തുവാൻ
നിൻ കൈയിൽ തന്നെ അസ്ത്രമില്ലേ?
വ്യക്തിശുചിത്വവും, രോഗ പ്രതിരോധമാം
വാളുമെടുത്തൊന്ന് ആഞ്ഞു വീശു
ഓടിയകലുമീ വൈറസിനെ
പാടെ അകറ്റു തോറ്റിടാതെ