കേരളമെന്നൊരു നാടുണ്ട്
നാട്ടിൽ എങ്ങും കേരവൃക്ഷം
ചില് ചില് ചിലക്കുന്ന
കിളിയുടെ നാദമണികൾ
തോടും പുഴയും ഒഴുകുമ്പോൾ
മീനുകൾ മെല്ലെ ചലിക്കുമ്പോൾ
നദിയുടെ മുകളിൽ ഒഴുകും വള്ളം
പല പല നാദം കേൾക്കുന്നു
പുലരി വെളുത്താൽ കിളിയുടെ നാദം
ചെവികൾ നാദം കേൾക്കുന്നു
നമ്മുടെ മനസ്സിൽ നാദധ്വനികൾ
പല പല ചിന്തകൾ വളർത്തുന്നു
കേരവൃക്ഷം നാടിന് നല്ലത്
നട്ട് വളർത്തിൻ കൂട്ടരേ