കൊറോണ
വെറും മൂന്നക്ഷരം
ആ കുഞ്ഞു ഭീകരൻ
മനുഷ്യനെ ആകെ മാറ്റി
അവന്റെ അഹങ്കാരത്തെ മാറ്റി.
സകലജീവികളേയും
കൂട്ടിലാക്കാൻ പഠിച്ചപ്പോൾ
അവനറിഞ്ഞില്ല, അവനെ
കൂട്ടിലാക്കാൻ ഇത്തിരിപ്പോന്ന
ഒരു കൊറോണ മതിയെന്ന്.
ആഡംബരം അലങ്കാരമാക്കി
സമയമില്ലായ്മ ഫാഷനാക്കി
കുടുംബം കുട്ടിച്ചോറാക്കി
മദ്യത്തിൽ മുങ്ങിക്കുളിച്ച
ഹേ മനുഷ്യാ....
നിർത്തൂ നിൻ പരാക്രമം
എന്ന് പഠിപ്പിച്ചവൻ കൊറോണ.
വിമാനമില്ലാത്ത,
വാഹനങ്ങളേതുമില്ലാത്ത
ഹോട്ടലുകളില്ലാത്ത,
സിനിമാതിയറ്ററുകളില്ലാത്ത
ആർഭാടപൂരമോ,
പൂജയോ ഇല്ലാത്ത
ഈ കാലം കൊറോണക്കാലം.
മനുഷ്യന് തുണയായ് അവന്റെ
കോട്ട മാത്രം.
അയൽവാസിയെ അറിയാൻ
അടുക്കളയെ അറിയാൻ
പണത്തിനപ്പുറം
മനുഷ്യത്വത്തേയും
കുടുംബബന്ധത്തിന്റെ വിലയും
പഠിപ്പിച്ച
ഒരവതാരമാണീ കൊറോണ.