എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ ലോകത്തെ കരയിപ്പിച്ചു
ഇത്തിരിക്കുഞ്ഞൻ ലോകത്തെ കരയിപ്പിച്ചു
ഡീ .....വന്നു ചായ കുടിക്കു, 'അമ്മ നീട്ടി വിളിച്ചു. എനിക്ക് ഇപ്പൊ വേണ്ട. പത്രം വായിക്കുന്നതിനിടയിൽ ഞാൻ നീട്ടി പറഞ്ഞു. കൊല്ലപരീക്ഷയില്ലാതെ അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സന്തോഷത്തിലാണ് ഞാൻ. "ഇത്തിരിക്കുഞ്ഞൻ കുട്ടിയെ കരയിപ്പിച്ചു" എന്ന കടങ്കഥയുടെ ഉത്തരം മുളക് എന്നല്ലേ? അതിലും ചെറിയ കുഞ്ഞൻ ഇപ്പോൾ ലോകത്തെ മുഴുവൻ കരയിപ്പിക്കുന്നു. അമ്പട കേമാ, കൊറോണേ ... എല്ലാവരും വീട്ടിലിരിക്കുന്നു. പുറത്തേക്കു പോവാൻ പറ്റില്ല. ബസ്സില്ല, ട്രൈനില്ല, ഓട്ടോറിക്ഷയും ഇല്ല. അമ്പലത്തിലും പള്ളിയിലും പോവാൻ പറ്റില്ല. ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർ ആരെന്നു തിരിച്ചറിയാനും പറ്റില്ല. കണ്ണ് മാത്രമേ പുറത്തുള്ളൂ. ബാക്കിയെല്ലാം മാസ്ക് സ്വന്തമാക്കി. നമ്മുടെ കേരളത്തിൽ മാത്രമല്ല, ഈ ലോകം മുഴുവൻ അടച്ചിട്ടിരിക്കുകയാണെന്നും, പതിനായിരക്കണക്കിന് ജനങ്ങൾ മരിച്ചു എന്നും, ലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരായി എന്നും മാധ്യമങ്ങളിൽ വാർത്ത വരുന്നു. നമ്മുടെ കേരളത്തിൽ സർക്കാരിന്റെ മുൻകരുതലും, ഡോക്ടർമാർ, പോലീസുകാർ, നഴ്സുമാർ തുടങ്ങിയവരുടെ തീവ്രശ്രമത്തിലുംസേവനങ്ങളുടെയും ഫലമാണ് ഇവിടെ അപകടകരമായ സ്ഥിതിയിൽ നിന്നും ആശ്വാസം തോന്നുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |