എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പുല്ലുകുളങ്ങര ശ്രീധർമ്മശാസ്‍താവ്

    ഭഗവാൻ അയ്യപ്പൻ ശ്രീധർമശാസ്‍താവിന്റെ അവതാരമാണെന്ന സത്യം മനസിലാക്കിയ  കായംകുളം രാജാവ് മനോഹരമായ  ഒരു അമ്പലം പുല്ലുകുളങ്ങരയിൽ  നിർമ്മിച്ചു. അവിടെ വെച്ച് ഭഗവാൻ  അയ്യപ്പൻ  ഗ്രാമീണരെ അഭിസംബോധന ചെയ്തതായും, അന്നേ ദിവസം  തന്നെ അയ്യപ്പന്റെ തിരുനാളായ  ഉത്രം നക്ഷത്രത്തിൽ  പ്രതിഷ്ഠ  നടത്തിയതായും  പറയപ്പെടുന്നു.
   
അമ്പലത്തിലെ പ്രധാന കോവിലിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പനേയും വടക്കോട്ടു ദർശനമായി ദേവിയെയും കന്നി മൂലയിൽ  മഹാഗണപതിയേയും, മഹാദേവനേയും  സാലഗ്രാമം  വിഷ്ണു ഭാഗവാനേയും പ്രതിഷ്ഠിച്ചു. ഈ വിഗ്രഹങ്ങൾ  എല്ലാം തന്നെ അവിടെത്തന്നെ    ഉണ്ടായിരുന്ന  ഒരു പുരാതനക്ഷേത്രത്തിന്റെ  ഭാഗമായ  കുളത്തിന്റെ കരയിൽ നിന്നും കിട്ടിയതാണ് എന്നും പറയപ്പെടുന്നു