എസ് സി എസ് എച്ച് എസ് എസ് വളമംഗലം/മറ്റ്ക്ലബ്ബുകൾ

ആരോഗ്യം സമ്പത്ത് ആണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് അധ്യാപകരുടെയും സ്കൂൾ ഹെൽത്ത് നേഴ്സിൻറെയും നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾക്കനുസരിച്ച് ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, കൗൺസിലിംഗ് എന്നിവ ഹെൽത്ത് ക്ലബിൻറെ ഭാഗമായി സംഘടിപ്പി ക്കുന്നു. പരിസരശുചീകരണം, ലഹരി വിരുദ്ധ റാലി, ആരോഗ്യ ദിനാചരണങ്ങൾ എന്നിവ ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി നടത്തപ്പെടുന്നു.