എസ്.എൻ.വി.എൽ.പി.എസ് മൈലാടുപാറ/സൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
ഭാഗികമായ ചൂററൂമതിൽ ,,,,കളിസ്ഥലം,,,,,,,ഉറപ്പുളള സ്കൂൾകെട്ടിടം സ്കൂളും ചുറ്റുപാടും ചേർന്ന് ഒരേക്കർ സ്ഥലം ആണ് ഉള്ളത്. സ്കൂളിന് ഉറപ്പും ബലവും ഉള്ള സ്കൂൾ കെട്ടിടം ഉണ്ട്. ഭിത്തികൾ കരിങ്കല്ല് നിർമിതമാണ് .മേൽക്കൂര ഓട് ഇട്ടതാണ് .5 ക്ലാസ് മുറികൾ ഉണ്ട് .സിമൻറ് തേച്ച് പരുക്കനായ തറയാണ് .സ്കൂൾ കെട്ടിടത്തിന്അത്രയും തന്നെ നീളത്തിൽ ഒരു വരാന്തയും ഉണ്ട് .ക്ലാസ്മുറികൾ എല്ലാം തന്നെ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചിരിക്കുന്നു .കളിസ്ഥലം ----
സ്കൂളിനോട് ചേർന്ന് രണ്ടു ഭാഗങ്ങളിലായി കളിസ്ഥലം ഉണ്ട് .
വൈദ്യുതീകരണം ------
ഓഫീസ് , ക്ലാസ് മുറികൾ , പാചകപ്പുര ഇവയെല്ലാം വൈദ്യുതീകരിച്ചി ട്ടുണ്ട് . ക്ലാസ് മുറികളിൽ ലൈറ്റ് ,ഫാൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട് .
കമ്പ്യൂട്ടർ -----
2007 ൽ ശ്രീ .ശിവദാസൻ നായർ എംഎൽഎ ആയിരുന്നപ്പോൾ എംഎൽഎ ഫണ്ടിൽ നിന്നും സ്കൂളിന് ഒരു കമ്പ്യൂട്ടർ , പ്രിൻറർ എന്നിവ ലഭിച്ചു . എന്നാൽ ഇപ്പോൾ അത് പ്രവർത്ത നക്ഷമം അല്ല.
2019 -2020 അധ്യയനവർഷത്തിൽ കൈറ്റ് വിതരണം ചെയ്ത രണ്ട് ലാപ്ടോപ്പുകൾ , രണ്ട് സ്പീക്കറുകൾ , ഒരു പ്രൊജക്ടർ എന്നിവ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .
ടെലിവിഷൻ -----
2020- 2021 അധ്യയനവർഷത്തിൽ കോവിഡ് 19 പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകുന്നതിന് സ്കൂളിന് വ്യക്തിഗത സ്പോൺസർഷിപ്പിലൂടെ ഒരു ടെലിവിഷൻ ലഭിച്ചു .
കുടിവെള്ളം ----
സ്കൂളിന് സ്വന്തമായി വാട്ടർ കണക്ഷൻ ഉണ്ട് .
ഉച്ചഭക്ഷണം ----
വിദ്യാർഥികൾക്ക് ഉച്ച ഭക്ഷണം കഴിക്കാൻ പ്രത്യേകമായി ഡൈനിങ് ഹാൾ ഇല്ല . എല്ലാ കുട്ടികളും ക്ലാസ് മുറികളിൽ അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു .
പാചകപ്പുര ----
സ്കൂളിനോട് അൽപം അകന്ന് രണ്ടു മുറികളുള്ള പാചകപ്പുര സ്ഥിതിചെയ്യുന്നു . സിമൻറ് തേച്ച് പരുക്കനായ തറയും മേൽക്കൂര ഓടുമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ സാധനസാമഗ്രികളും ഉപകരണങ്ങളും ഉണ്ട് .
ടോയ്ലറ്റ് ----
രണ്ട് യൂറിനലുകളും രണ്ടു ടോയ്ലറ്റുകളും നിലവിൽ ഉപയോഗ യോഗ്യമാണ് .