എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്


നല്ല നാളേക്കായ്.........

ഒരു പാട് പ്രതീക്ഷയോടെയാണ് ഇത്തവണത്തെ അവധികാലത്തെ വരവേൽക്കാനിരുന്നത്. പക്ഷെ എല്ലാം വെറുതെയായി. ഒട്ടും പ്രതീക്ഷിക്കാതെയാണ് കോവിഡ് 19 എന്ന മഹാമാരി നമുക്കിടയിൽ പെയ്തിറങ്ങിയത്.ഇതിന്റെ പിടിയിലകപ്പെട്ട് പകച്ചു നിൽക്കുകയാണ് ലോകം മുഴുവൻ .നമ്മളെല്ലാവരും പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. ലോകം സമ്പൂർണ ലോക്ഡൗണിലാണ്. പുറത്തെങ്ങും പോവാതെ വീട്ടിൽ ഇരിക്കുമ്പോൾ സ്കൂൾ തുറന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. സ്കൂൾ, കൂട്ടുകാർ ,ടീച്ചർ എല്ലാവരെയും മിസ്സ് ചെയ്യുന്നു. എങ്കിലും ഒരു പാട് സംശയങ്ങൾ ഈ കൊച്ചു മനസിൽ ചോദ്യങ്ങളായി നിൽക്കുന്നു. എന്താണ് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്, എങ്ങോട്ടാണ് ഈ ലോകം പൊയ്കൊണ്ടിരിക്കുന്നത്.ഇതിനൊരവസാനം ഉണ്ടാകുമോ? അറിയില്ല.... ഇതിനെല്ലാം ഒരു പരിധി വരെ
 കാരണം നാം തന്നെയല്ലേ. ശുചിത്വമില്ലായ്മയും പരിസര മലിനീകരണവും എല്ലാത്തിനും നമ്മൾ മനുഷ്യർ ഉത്തരവാദികളല്ലേ? പ്രകൃതിയെ നമ്മൾ പലതരത്തിലും ചൂഷണം ചെയ്യുന്നതിന്റെ ഫലമായി അതിന്റെ വിപത്ത് നാം തന്നെ അനുഭവിക്കുന്നു. എത്രയെത്ര ദുരന്തങ്ങൾ, ഒരു നിമിഷത്തെ അശ്രദ്ധമൂലം എത്രയെത്ര ജീവൻ ബലിയാടാകേണ്ടി വരുന്നു. ലോകം വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തിൽ ആരും ആരെയും പരസ്പരം കാണുന്നില്ല. നമ്മുടെ പൂർവ്വികരുടെ കാലത്ത് ഉണ്ടായിരുന്ന ഒരു പാട് പേരുടെ ജീവനെടുത്ത വസൂരി, പ്ലേഗ് തുടങ്ങിയ രോഗങ്ങളെ കുറിച്ച് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. ഇപ്പൊ നേരിട്ട് കാണാൻ കഴിഞ്ഞു. എത്രയെത്ര പകർച്ചവ്യാധികളെയാണ് നാം നേരിട്ടത് .ഡങ്കിപ്പനി, ചിക്കുൻ
ഗുനിയ, മലമ്പനി അവസാനം നിപ്പയും ഇപ്പോഴിതാ കൊറോണയും .എങ്ങനെ വന്നു എന്നു ആർക്കും അറിയില്ല. ഇത് കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ പല നിർദ്ദേശങ്ങളും ' നിർദ്ദേശിച്ചിരിക്കയാണ്. നമ്മുടെ ശുചിത്വമില്ലായ്മയിലൂടെ രോഗങ്ങൾ വളരെ വേഗം പടരുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. നമ്മുടെ ഈ ശീലങ്ങൾ മാറ്റിയേ പറ്റൂ
വീടും പരിസരവും ശരീര വും വൃത്തിയാക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. മഹാദുരന്തങ്ങൾ വന്നപ്പോൾ ഒറ്റക്കെട്ടായി ഒരേ മനസോടെ നേരിട്ടപോലെ ഈ കൊറോണ വൈറസ് എന്ന വിപത്തിനെയും നേരിടുക .നമുക്ക് വേണ്ടി നമ്മുടെ ജീവനും സുരക്ഷക്കും വേണ്ടി. സ്വന്തം ജീവൻ പോലും പണയം വെച്ച് രാപകലില്ലാതെ ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർ,പോലീസുകാർ, സർക്കാർ അവരുടെയെല്ലാം ആരോഗ്യത്തിനും നന്മക്കും വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. അവർ പറയുന്നതനുസരിച്ച് നല്ലൊരു നാളെക്കായ് നമുക്കും പ്രത്യാശയോടെ കാത്തിരിക്കാം.

അമൽദേവ് പി.കെ
3 A GUPS മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം